ചെറുപ്പം മുതലേ നടനാകണം എന്ന ആഗ്രഹവുമായി സിനിമയിൽ എത്തിയ വ്യക്തിയാണ് ഷൈൻ. അതിനായി എല്ലാ പരിശ്രമങ്ങളും ഷൈൻ നടത്തിയിരുന്നു. ജീവിതത്തിൽ തന്നെ സിനിമയല്ലാതെ മറ്റൊന്നും ആകർഷിച്ചിട്ടില്ലെന്ന് പറയുകയാണ് ഷൈൻ. സിനിമാ മേഖലയിൽ ഒരു നടനാകണം എന്ന് ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം സ്ഥാനവും ബഹുമാനവും ലഭിക്കില്ലെന്ന് പറയുകയാണ് ഷൈൻ.
‘സിനിമയല്ലാതെ മറ്റൊന്നും എന്നെ അട്രാക്ട് ചെയ്തിട്ടില്ല. അതിനു വേണ്ടി ഞാൻ സ്കൂളിൽ കലോത്സവങ്ങളിൽ പങ്കെടുത്തു. കാരണം കലോത്സവ വേദികളിൽ നിന്നാണ് സിനിമകളിലേക്ക് ആളുകൾ എത്തിയിരുന്നത്. വിനീത്, മോനിഷ, മഞ്ജു വാര്യർ തുടങ്ങി എല്ലാവരും കലോത്സവ വേദികളിൽ നിന്നാണ് സിനിമയിൽ എത്തിപ്പെട്ടത്.
കലാതിലകങ്ങളെ ആയിരുന്നു സിനിമയിലേക്ക് എടുത്തിരുന്നത്. എന്റെ ആഗ്രത്തിന് മുൻപേ ഞാൻ ഒരു നടനാകണമെന്ന ആഗ്രഹം വീട്ടുക്കാർക്കുള്ളത് കൊണ്ട് അവരെന്നെ ആ പാതയിൽ കൊണ്ട് പോയി,’ ഷൈൻ പറഞ്ഞു.
മാതാപിതാക്കൾ തന്റെ മക്കളുടെ കഴിവ് എന്താണെന്ന് ആദ്യം കണ്ടെത്തണം ശേഷം അതിലേക് അവരെ എത്തിക്കുക. അതാണ് അവർ ചെയ്യണ്ടത്. ഓരോ വ്യക്തിയും സ്വയം മനസിലാക്കണം തനിക്ക് എന്താകാൻ കഴിയും കഴിയില്ല എന്നുള്ളത്. എല്ലാ ആളുകൾക്കും ആ കഴിവ് കിട്ടണമെന്നില്ലെന്നും ഷൈൻ പറഞ്ഞു. പഠിത്തം കഴിഞ്ഞ ശേഷം തന്റെ അമ്മയാണ് സംവിധായകൻ കമലിനെ കാണാൻ ആവശ്യപ്പെട്ടത്.
‘ഒരു നടൻ ആകണം എന്ന് ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് സിനിമയിൽ അവസരമില്ലാത്തത്. വേറെ എന്തിനും അവസരമുണ്ട്. അസിസ്റ്റന്റ് ആകാനും സംവിധായകനാവാനും എന്തിനും അവസരമുണ്ട്. എന്നാൽ ഒരു നടനാകണമെങ്കിൽ ആദ്യം സഹ സംവിധായകൻ ആയെങ്കിലെ കാര്യമുള്ളൂ. ഒരു നടനാകണം എന്ന് മാത്രം വിചാരിച്ച് സിനിമാ മേഖലയിലേക്ക് വന്നാൽ നമുക്ക് സ്ഥാനവും ബഹുമാനവും ലഭിക്കില്ല,’ ഷൈൻ പറഞ്ഞു.
ബഹുൽ കല്യാൺ തിരക്കഥ എഴുതി ഉബൈനി സംവിധാനം ചെയ്ത ശുക്രൻ ആണ് ഷൈനിന്റെ വരാനിരിക്കുന്ന ചിത്രം. സിനിമയിൽ ബിബിൻ ജോർജ്, ചന്ദു നാഥ് എന്നിവർ മറ്റു പ്രധാന വേഷത്തിലെത്തുന്നു.
Content Highlight: Shine Tom Chacko talk about Cinema industry
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.