വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ഓസീസ് തുടങ്ങിയത്.
ഇന്ന് നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് ഓസീസ് നേടിയത്. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടി വിജയമുറപ്പിക്കുകയായിരുന്നു.
മത്സരത്തില്‍ വിന്‍ഡീസിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത്. റോസ്റ്റണ്‍ ചെയ്‌സും ഷായി ഹോപ്പുമാണ്. ചെയ്‌സ് 32 പന്തില്‍ 60 റണ്‍സാണ് നേടിയത്. ഹോപ്പ് 39 പന്തില്‍ നിന്ന് 55 റണ്‍സും നേടി. ഇരുവര്‍ക്കും പുറമെ 19 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 38 റണ്‍സാണ് താരം അടിച്ചെടുത്തത്.
200 എന്ന പ്രഹര ശേഷിയില്‍ ബാറ്റ് വീശിയ താരം ഒരു മിന്നും നേട്ടവും ടി-20യില്‍ സ്വന്തമാക്കിയിരിക്കുകയാണ്. കുട്ടിക്രിക്കറ്റില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. നിലവില്‍ 65 മത്സരങ്ങളിലെ 55 ഇന്നിങ്‌സില്‍ നിന്ന് 1021 റണ്‍സാണ് താരം നേടിയത്. 81* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഹെറ്റിക്കുണ്ട്. ഫോര്‍മാറ്റില്‍ ഇതുവരെ സെഞ്ച്വറി നേടാത്ത താരം അഞ്ച് അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.
ഓസീസിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് ബെന്‍ ഡ്വാര്‍ഷിസാണ്. 36 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. ഓസീസിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് കാമറോണ്‍ ഗ്രീനും അരങ്ങേറ്റക്കാരന്‍ മിച്ചല്‍ ഓവനുമാണ്. ഗ്രീന്‍ 26 പന്തില്‍ നിന്ന് അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 51 റണ്‍സാണ് നേടിയത്.
ഓവന്‍ 27 പന്തില്‍ നിന്ന് ആറ് സിക്‌സുകള്‍ ഉള്‍പ്പെടെ 50 റണ്‍സ് പൂര്‍ത്തിയാക്കിയാണ് താരം മിന്നും പ്രകടനം നടത്തിയത്. അരങ്ങേറ്റത്തില്‍ തന്നെ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച ഓവന് തന്റെ ആദ്യ അര്‍ധ സെഞ്ച്വറി സ്വന്തമാക്കുകയും ചെയ്തു.