| Wednesday, 11th February 2026, 1:41 pm

ദീപക് ആത്മഹത്യാ കേസ്; ഷിംജിതയ്ക്ക് ജാമ്യം

മുഹമ്മദ് നബീല്‍

കോഴിക്കോട്: സമൂഹ മാധ്യമത്തിൽ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം.

21 ദിവസമായി മഞ്ചേരി വനിതാ ജയിൽ കഴിയുകയായിരുന്ന ഷിംജിതയ്ക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലായിരുന്നു ഷിംജിത ജില്ലാ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തു.

ഷിംജിത ബസ്സിൽ വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണിൽ ഏഴ് വീഡിയോ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് എഡിറ്റ് ചെയ്തതാണോ എന്ന പരിശോധന ഫലം പുറത്ത് വരാനുണ്ടെന്നും അതിനുമുൻപ് ജാമ്യം അനുവദിക്കരുത് എന്നും പ്രോസിക്യൂഷൻ വാദിച്ചു.
ദീപകിന്റെയും ലാപ്ടോപ്പും മൊബൈൽ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

എന്നാൽ 21 ദിവസമായി ജയിലിൽ കഴിയുന്ന തനിക്ക് തെളിവുകൾ നശിപ്പിക്കാൻ കഴിയില്ലെന്ന ഷിംജിതയുടെ വാദം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം തനിക്ക് ലൈംഗിക അതിക്രമം നേരിട്ടു എന്ന പരാതിയിൽ ഷിംജിത ഉറച്ചുനിൽകുകയാണ്.

Content Highlight: Shimjita got bail from district court

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more