| Friday, 20th July 2012, 9:32 am

ഗണേഷ്‌കുമാറില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ഷെറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മന്ത്രി ഗണേഷ്‌കുമാറില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കില്ലെന്ന് ആദിമധ്യാന്തത്തിന്റെ സംവിധായകന്‍ ഷെറി. മന്ത്രിയുടെ ബുദ്ധികേന്ദ്രങ്ങളുടെ നിര്‍ദേശത്തെത്തുടര്‍ന്നു തന്റെ സിനിമയെ ഒരു അവാര്‍ഡ് മാത്രം നല്‍കി ഒതുക്കുകയായിരുന്നെന്നും ഷെറി കുറ്റപ്പെടുത്തി.[]

മന്ത്രിയുടെ താത്പര്യങ്ങളും അതുണ്ടാക്കിയ തര്‍ക്കങ്ങളുമാണ് അവാര്‍ഡ് പ്രഖ്യാപനം വൈകാന്‍ കാരണമായതെന്നും ഷെറി കുറ്റപ്പെടുത്തി. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡാണു ഷെറിക്കു ലഭിച്ചത്.

ബധിരനായ ഏകലവ്യന്‍ എന്ന കുട്ടിയുടെ കഥയാണ് ആദിമധ്യാന്തം പറയുന്നത്.  കുട്ടി ശ്രവണ സഹായ ഉപയോഗിക്കുമ്പോള്‍ മാത്രമാണ് പ്രേക്ഷകരും ശബ്ദം കേള്‍ക്കുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആദിമധ്യാന്തം എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഷെറിയും ഗണേഷ്‌കുമാറും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം. മേളയുടെ മത്സരവിഭാഗത്തില്‍ നിന്ന് ചിത്രം ഒഴിവാക്കപ്പെട്ടിരുന്നു. ചിത്രം പിന്നീട് മേളയില്‍ പ്രദര്‍ശിപ്പിച്ചവേളയിലും മന്ത്രിയ്‌ക്കെതിരെ പരസ്യവിമര്‍ശനവുമായി ഷെറിയെത്തിയിരുന്നു.

ഷെറിയുമായി ഡൂള്‍ന്യൂസ് മുമ്പ് നടത്തിയ അഭിമുഖം വായിക്കാം

‘മന്ത്രി സിനിമ കണ്ടത് കുളിക്കാന്‍ പോകുന്നതിനിടെ’

Latest Stories

We use cookies to give you the best possible experience. Learn more