2013ല്‍ പുറത്തിറങ്ങിയ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് ഷീലു അബ്രഹാം. 2015ല്‍ പുറത്തിറങ്ങിയ ഷീ ടാക്സി എന്ന ചിത്രത്തിലെ മീര മാമന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഷീലു മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. തന്റെ പങ്കാളിയും നിര്‍മാതാവുമായ അബ്രാഹാം മാത്യൂവിന്റെ ഉടമസ്ഥതയിലുള്ള അബാം മൂവീസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രങ്ങളിലും ഷീലു സജീവമായിരുന്നു.
പുതിയ നിയമം, ആടുപുലിയാട്ടം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കളായ അബാം മൂവീസ് ജയ ചിത്രങ്ങളെക്കാള്‍ കൂടുതല്‍ പരാജയ ചിത്രങ്ങളാണ് നിര്‍മിച്ചിട്ടുള്ളത്. ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളിലെല്ലാം താരം സജീവമായി ഇടപെടാറുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഷീലു തന്റേതായി ആരംഭിച്ച മന്ദാര എന്ന വസ്ത്ര വ്യാപാരം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ബിസിനസിലേക്ക് കടന്നതിനെ കുറിച്ച് ഷീലു അബ്രഹാം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ലൈഫ് നെറ്റ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഞാന്‍ നോക്കിയപ്പോള്‍ നമ്മള്‍ ഇങ്ങനെ നാല്‍പ്പതുകളിലേക്ക് എല്ലാം കടക്കുമ്പോള്‍ എന്തെങ്കിലും ചെയ്യണം എന്ന തോന്നല്‍ വരാറുണ്ട്. ഹസ്‌ബെന്‍ഡിന് ബിസിനസ് ഉണ്ടെങ്കിലും അതില്‍ ഞാന്‍ ഇന്‍വോള്‍വ് ചെയ്യുമ്പോള്‍ എനിക്കൊരു കുട്ടിയെ പോലെയാണ് തോന്നുക. അദ്ദേഹത്തിന്റെ കൂടെ ഒപ്പിടാനും മറ്റും പോകുമ്പോള്‍ അവരുടെ ഇടയില്‍ ഒരു ചെറിയ കുട്ടി നില്‍ക്കുന്ന ഫീലാണ് എനിക്ക് വരാറുള്ളത്.
അദ്ദേഹം ബിസിനസിനെ ഡീല്‍ ചെയ്യുന്ന രീതി എന്റെ കുട്ടിത്തം നിറഞ്ഞതോ സത്യസന്ധത നിറഞ്ഞതോ ആയ കാഴ്ചപാടിലൂടെ ചിന്തിക്കാന്‍ പറ്റുന്നതല്ല. അപ്പോള്‍ അദ്ദേഹമെന്ന ബിസിനസുകാരന്റെ മുന്നില്‍ ഒരു കുഞ്ഞ് നില്‍ക്കുന്ന ഫീലാണ് എനിക്ക് ഉണ്ടാവാറുള്ളത്. അങ്ങനെ ചിന്തിച്ചപ്പോഴാണ് സ്വന്തമായിട്ട് എന്തെങ്കിലും ചെയ്യണമെന്നും ആ കുട്ടിത്തത്തില്‍ നിന്ന് ഒന്ന് മാറണം എന്ന് ചിന്തിച്ച് കൊണ്ട് ചെറുതായിട്ട് എന്‍ഗേജ് ആകാം എന്ന രീതിയില്‍ ഞാന്‍ ബിസിനസ് തുടങ്ങിയത്. അല്ലെങ്കില്‍ എനിക്ക് ഹസ്‌ബെന്‍ഡിന്റെ കൂടെ ഹോട്ടല്‍ ബിസിനസിലും മറ്റും ഇടപെടാനുള്ള സ്‌പേസുണ്ട്. പക്ഷേ അവിടെ എനിക്ക് കംഫര്‍ട്ടബിള്‍ ആവാന്‍ കഴിയില്ലായിരുന്നു,’ ഷീലു പറഞ്ഞു.
Content Highlight: Sheelu Abraham Talks about her entry to business after cinema
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.