സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ മലയാളത്തിന് സമ്മാനിച്ച നടനാണ് ഷറഫുദ്ദീന്‍. കരിയറിന്റെ തുടക്കത്തില്‍ ഹാസ്യ നടനായും പിന്നീട് നായകനായും വില്ലനായും അഭിനയിച്ച നടന്‍ കൂടിയാണ് അദ്ദേഹം. 2013ല്‍ അല്‍ഫോണ്‍സ് പുത്രന്റെ നേരം എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.പിന്നീട് ഓം ശാന്തി ഓശാന, ഹോംലി മീല്‍സ് പ്രേമം തുടങ്ങിയ മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഈയിടെ പുറത്ത് വന്ന പടക്കളം സിനിമയില്‍ ഷറഫുദ്ദീനിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തമിഴ് സിനിമകള കുറിച്ച് സംസാരിക്കുകയാണ് ഷറഫുദ്ദീന്‍. ധനുഷിന്റെ എന്‍ട്രിയോട് കൂടെയാണ് തമിഴ് സിനിമകളില്‍ ഒരു മാറ്റം വന്നതെന്ന് ഷറഫുദ്ദീന്‍ പറയുന്നു.
ധനുഷിന്റെ കാതല്‍ കൊണ്ടേന്‍, തുള്ളുവേധാ ഇളമൈ തുടങ്ങിയ സിനിമകള്‍ അന്ന് ബി ഗ്രേയ്ഡ് സിനിമയായാണ് കണ്ടിരുന്നതെന്നും മലയാളത്തിലാണെങ്കിലും ആ സിനിമകള്‍ മറ്റൊരു രീതിയിലാണ് കണ്ടുകൊണ്ടിരുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ആ സിനിമകള്‍ വന്നതിന് ശേഷം തമിഴ് സിനിമാ പാരലലി മറ്റൊരു റൂട്ടിലേക്ക് മാറിയെന്നും പിന്നീട് വന്ന പല സിനിമകളും അതിന് ഉദാഹരണമാണെന്നും ഷറഫുദീന്‍ കൂട്ടിച്ചേര്‍ത്തു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തമിഴ് സിനിമകളില്‍ വേറൊരു ലെവല്‍ വിപ്ലവം നടക്കുന്നത്, ധനുഷിന്റെ എന്‍ട്രിയോട് കൂടെയാണ്. ധനുഷിന്റെ കാതല്‍ കൊണ്ടേന്‍, തുള്ളുവധോ ഇളമൈ എന്നീ സിനിമകള്‍ ശരിക്കും അവര്‍ ബീഗ്രേയ്ഡ് സിനിമയായിട്ട് കാണുന്ന ഒരു ടൈപ്പ് സിനിമയാണ്. നമ്മളുടെ ഇവിടെയാണെകിലും തുള്ളുവധോ ഇളമൈ വരുമ്പോള്‍ വേറൊരു രീതിയിലാണ് കണ്ടത്.
പക്ഷേ കാതല്‍ കൊണ്ടേന്‍ വന്നു. അതിലെ പാട്ടുകള്‍ ഒരുപാട് ഹിറ്റായി. അതൊക്കെ വരുമ്പോഴാണ് തമിഴ് സിനിമ പാരലലി വേറെ ഒരു റൂട്ടിലേക്ക് ഒന്ന് മാറുന്നത്. അവിടുത്തെ ഒരു നെക്സ്റ്റ് ലെവല്‍ ഫിലിം മേക്കേഴ്‌സ് ഓണ്‍ ആകുന്നത്. നന്ദ, ബാല സാറിന്റെ പടങ്ങള്‍ അതുപോലെ സേതു തുടങ്ങിയ സിനിമകള്‍ അതിന് ഉദാഹരണമാണ്,’ ഷറഫുദീന്‍ പറയുന്നു.
Content Highlight: Sharafuddin talks about Tamil movies