കഴിഞ്ഞ ദിവസം മലയാളചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം ശാരദയെ തേടിയെത്തിയിരുന്നു. അഭിനേത്രിയെന്ന നിലയില്‍ സിനിമാ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശാരദ ആറുപതിറ്റാണ്ട് കാലം ചലച്ചിത്ര രംഗത്ത് തിളങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മലയാളചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം ശാരദയെ തേടിയെത്തിയിരുന്നു. അഭിനേത്രിയെന്ന നിലയില്‍ സിനിമാ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശാരദ ആറുപതിറ്റാണ്ട് കാലം ചലച്ചിത്ര രംഗത്ത് തിളങ്ങിയിട്ടുണ്ട്.
ഇണപ്രാവുകള്‍ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശാരദ നിരവധി സിനിമകളില്‍ അഭിനയിക്കുകയും കരിയറില്‍ മൂന്ന് ദേശീയ അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മനോരമ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ മലയാള സിനിമയെ കുറിച്ചും സിനിമക്ക് പുറത്തുള്ള തന്റെ ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് ശാരദ.

‘ആദ്യ മലയാള സിനിമയായ ഇണപ്രാവുകളില്‍ അഭിനയിക്കാന്‍ ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയിലെ സെറ്റില്‍ എത്തിയപ്പോള്‍ അന്നത്തെ സൂപ്പര്‍സ്റ്റാറുകളായ സത്യനും പ്രേം നസീറും ഉള്‍പ്പെടെയുള്ളവര്‍
സ്‌നേഹത്തോടെ സ്വീകരിച്ചു.
തുടക്കത്തില്‍ പരിഭ്രമിച്ച എന്നോട് ഒന്നും പേടിക്കേണ്ട ധൈര്യമായി അഭിനയിച്ചോളൂ എന്ന് നസീര്‍ സാര്‍ ധൈര്യം പകര്‍ന്നു. ഇതിനൊപ്പം എടുത്തു പറയേണ്ടവരാണ് ഉദയാ സ്റ്റുഡിയോയുടെ കുഞ്ചാക്കോയും നവോദയ അപ്പച്ചനും,’ ശാരദ പറയുന്നു.
ഇടയ്ക്ക് ബിസിനസ് ചെയ്യാന്‍ തോന്നിയെന്നും പക്ഷേ, കുറെ കഴിഞ്ഞപ്പോള്‍ ഒറ്റയ്ക്കു കൊണ്ടു പോകാന്‍ പറ്റില്ലെന്ന ബോധ്യമായതോടെ അതൊഴിവാക്കിയെന്നും ശാരദ പറഞ്ഞു. രാഷ്ട്രീയത്തിലും അതുപോലെ തന്നെയായിരുന്നുവെന്നും ഒന്നും അറിയാതെയാണ് താന്‍ രാഷ്ടട്രീയത്തിലേക്ക് ഇറങ്ങിയതെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘പക്ഷേ, അതൊരു ചെറിയ കാര്യമല്ല. 24 ലക്ഷം ജനങ്ങളെയാണ് ലോക്‌സഭയില്‍ ഞാന്‍ പ്രതിനിധീകരിച്ചത്. ചീത്തപ്പേര് കേള്‍പ്പിക്കരുത് എന്നു കരുതി മാത്രമാണ് അതില്‍ നിന്ന് പിന്‍മാറിയത്. ആത്മീയതയിലാണ് ജീവിതം ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. മനസില്‍ പ്രത്യേകിച്ച് ഒരു ആഗ്രഹവും ഇല്ല. ഒറ്റയ്ക്കാണ് ജനിച്ചത്, പോകുമ്പോഴും അങ്ങനെ തന്നെ. ഇത്ര വര്‍ഷമായിട്ടും എനിക്ക് സിനിമയില്‍ ശത്രുക്കളില്ല,’ ശാരദ പറയുന്നു.
മുട്ടത്തു വര്‍ക്കിയുടെ തിരക്കഥയില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത് 1965ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇണപ്രാവുകള്‍. പിന്നീട് ഉദ്യോഗസ്ഥ, ഇരുട്ടിന്റെ ആത്മാവ്, യക്ഷി, അടിമകള്‍, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികള്‍ , എലിപ്പതായം, തുടങ്ങി 125-ലധികം മലയാള സിനിമകളില്‍ അഭിനയിച്ചു.
Content Highlight: Sharada talks about her first Malayalam film and her life outside of films