1982ല്‍ ഒരു ഗ്രൂപ്പ് ഡാന്‍സറായി സിനിമയില്‍ കരിയര്‍ ആരംഭിച്ച് പിന്നീട് അറിയപ്പെടുന്ന ഡാന്‍സ് കൊറിയോഗ്രാഫറായി മാറിയ വ്യക്തിയാണ് ശാന്തി മാസ്റ്റര്‍. 1986 മുതല്‍ക്ക് ഇന്‍ഡിപെന്‍ഡന്റ് കൊറിയോഗ്രാഫറായ അവര്‍ മലയാളത്തിലും തമിഴിലുമാണ് പ്രവര്‍ത്തിക്കുന്നത്.
ഇരുഭാഷകളിലുമായി ആയിരത്തില്‍ അധികം സിനിമകള്‍ക്ക് വേണ്ടി മാസ്റ്റര്‍ ഡാന്‍സ് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. ഭരതം, കമലദളം, എന്റെ സൂര്യപുത്രിക്ക്, മിഴി രണ്ടിലും, ആറാം തമ്പുരാന്‍, അഭിമന്യു, ദേവദൂതന്‍, ബാലേട്ടന്‍, മിസ്റ്റര്‍ ബ്രഹ്‌മചാരി, ബാബ കല്യാണി, ഹിറ്റ്‌ലര്‍, മേഘസന്ദേശം തുടങ്ങി മലയാളത്തില്‍ നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചു.
അനിയത്തി പ്രാവ് സിനിമക്ക് വേണ്ടി കൊറിയോഗ്രാഫി ചെയ്തതും ശാന്തി മാസ്റ്റര്‍ തന്നെയായിരുന്നു. ഇപ്പോള്‍ ആര്‍.ജെ ഗദ്ദാഫിക്ക് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബനെ കുറിച്ച് സംസാരിക്കുകയാണ് ശാന്തി.
ജനല്‍ വഴി ആയിരുന്നു ഞാന്‍ അന്ന് ചാക്കോച്ചനെ ആദ്യമായി കണ്ടത്. അപ്പോള്‍ എന്നോട് ആരോ ആ പയ്യനാണ് ഈ സിനിമയിലെ നായകന്‍ എന്ന് പറഞ്ഞു. ദൂരെ നിന്ന് നോക്കുമ്പോള്‍ അവന്‍ വളരെ ചെറിയ പയ്യനാണ്.
മേക്കപ്പൊക്കെ ഇട്ട് വന്നതും നമ്മള്‍ അവന് രണ്ട് സ്റ്റെപ്പുകള്‍ പഠിപ്പിച്ചു കൊടുത്തു. വളരെ കംഫേര്‍ട്ടബിളായിട്ടായിരുന്നു അവന്‍. അത് കണ്ടതും നമ്മള്‍ ശരിക്കും അത്ഭുതപ്പെട്ടു. ചാക്കോച്ചന്‍ വളരെ ടാലന്റഡായിരുന്നു.
അതുകൊണ്ട് അവനെ ഓരോന്നും പഠിപ്പിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. അധികം സ്‌ട്രെയിന്‍ ഇല്ലാതെ തന്നെ വര്‍ക്ക ചെയ്യാന്‍ സാധിച്ച ഒരു പുതുമുഖമായിരുന്നു അവന്‍. തുടക്കം തന്നെ മിടുക്കനായിരുന്നു കുഞ്ചാക്കോ ബോബന്‍,’ ശാന്തി മാസ്റ്റര്‍ പറയുന്നു.
Content Highlight: Shanti Master Talks About Aniyathipravu And Kunchacko Boban