| Monday, 25th November 2019, 11:12 am

മുടിയും താടിയും വെട്ടി വിലക്ക് ലംഘിച്ച് ഷെയ്ന്‍ നിഗം; പ്രതിഷേധമാണെന്ന് നടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമാ ചിത്രീകരണത്തിനിടയില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ പ്രതിഷേധവുമായി ഷെയ്ന്‍ നിഗം. തന്റെ താടിയും മുടിയും വെട്ടിയാണ് ഷെയ്ന്‍ പ്രതിഷേധിച്ചത്.

വെയില്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കൊടുവിലാണ് ഷെയ്‌നിന്റെ പുതിയ പ്രതിഷേധം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമ്മ അസോസിയേഷനും നിര്‍മാതാക്കളുടെ സംഘടനയും നടത്തിയ ചര്‍ച്ചയില്‍ വെയില്‍ സിനിമയുമായി സഹകരിക്കുമെന്നും രൂപമാറ്റം വരുത്തില്ലെന്നും ഷെയ്ന്‍ ഉറപ്പുനല്‍കിയിരുന്നു. ആ വിലക്ക് ലംഘിച്ചാണ് ഷെയ്ന്‍ താടിയും മുടിയും വെട്ടി രൂപമാറ്റം വരുത്തിയത്.

ഷെയ്ന്‍ സിനിമയുടെ ചിത്രീകരണവുമായി ഒട്ടും സഹകരിക്കുന്നില്ലെന്ന വാദവുമായി വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് നേരത്തേ രംഗത്തു വന്നിരുന്നു.

മുടിയും താടിയും വെട്ടിയതിന് പിന്നാലെ ഈ വിഷയത്തില്‍ ഷെയ്ന്‍ നിഗം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

‘സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍ 24 ദിവസം വേണ്ടി വരും. വെയില്‍ എന്ന സിനിമയ്ക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ അഞ്ച് ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു.

ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്’. ഷെയ്ന്‍ നിഗം പ്രതികരിച്ചതിങ്ങനെയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രീകരണത്തിനിടയില്‍ നിന്നും ഷെയ്ന്‍ ഇറങ്ങിപ്പോയതിനെതിരെ നിര്‍മാതാവ് ജോബി ജോര്‍ജ് വീണ്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിരുന്നു.

വെയില്‍ സിനിമയ്ക്ക് വേണ്ടി നീട്ടി വളര്‍ത്തിയ താടിയും മുടിയുമാണ് സംവിധായകന്‍ ഷെയ്‌നിനോട് ആവശ്യപ്പെട്ടിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more