വേറിട്ട വേഷങ്ങള്‍ തെരഞ്ഞെടുക്കുക എന്നത് തന്നെയാണ് സിനിമയില്‍ പ്രധാനമെന്ന് നടന്‍ ഷെയ്ന്‍ നിഗം. അത് ജീവിതത്തിന്റെ ഭാഗമാണെന്നും എന്നാല്‍ തെരഞ്ഞെടുക്കുന്നത് ശരിയാകുമോ ഇല്ലയോ എന്ന് നമുക്ക് പറയാന്‍ പറ്റില്ലെന്നും നടന്‍ പറഞ്ഞു.
വേറിട്ട വേഷങ്ങള്‍ തെരഞ്ഞെടുക്കുക എന്നത് തന്നെയാണ് സിനിമയില്‍ പ്രധാനമെന്ന് നടന്‍ ഷെയ്ന്‍ നിഗം. അത് ജീവിതത്തിന്റെ ഭാഗമാണെന്നും എന്നാല്‍ തെരഞ്ഞെടുക്കുന്നത് ശരിയാകുമോ ഇല്ലയോ എന്ന് നമുക്ക് പറയാന്‍ പറ്റില്ലെന്നും നടന്‍ പറഞ്ഞു.

ഷെയ്ന്‍ നിഗം Photo: shane nigam/ Facebook.com
‘ഒരു കഥ കേട്ട് നല്ലതാണെന്ന് തോന്നി, അത് ഏറ്റെടുക്കുന്നു. അതിന്റെ എല്ലാ ഘടകങ്ങളും ചേര്‍ന്നിട്ടാണ് ഒരു സിനിമയുണ്ടാവുന്നത്. അതിന്റെ സംവിധായകന്‍, നിര്‍മാതാവ്, കാമറാമാന്‍, സംഗീതം തുടങ്ങി എല്ലാവരും ഒന്നിക്കുമ്പോളാണ് ഒരു സിനിമ നന്നാവുന്നത്. അഭിനയം എന്ന ജോലി മാക്‌സിമം ഭംഗിയായി ചെയ്യുക എന്നതേയുള്ളൂ.
ബാക്കി ഒരു സിനിമയുടെ വിജയം എല്ലാ ഘടകങ്ങളും കൂടി ചേരുമ്പോഴാണ് സംഭവിക്കുന്നത്. ഒരാളുടെ മാത്രം കലാസൃഷ്ടി അല്ല സിനിമ. വിമര്‍ശനങ്ങള്‍ നല്ല സെന്‍സോടു കൂടി ഉള്‍ക്കൊള്ളും. അഭിനയിക്കുമ്പോള്‍ ഞാന്‍ എ ന്നെതന്നെ കാണുന്നില്ല. മാക്സിമം പെര്‍ഫോം ചെയ്യുന്നു എന്ന് മാത്രം,’ ഷെയ്ന്‍ നിഗം പറയുന്നു.
എന്നാല്‍, പണം കൊടുത്ത് അത് കാണുന്ന പ്രേക്ഷകന് മാന്യമായി വിലയിരുത്താനുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്നും എന്നാല്‍, മാന്യമായി പറയുമ്പോള്‍ അതില്‍ ഒരു സ്‌നേഹം നിലനില്‍ക്കുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. അല്ലെങ്കില്‍ തന്റെ ഉള്ളില്‍ ഒരു വേദനയായി അത് കിടക്കുമെന്നും നമ്മുടെ വിമര്‍ശനങ്ങളിലും സമീപനങ്ങളിലും ചിലപ്പോള്‍ ടോണുകളിലും കടുപ്പം വരാമെന്നും ഷെയ്ന്‍ പറഞ്ഞു.
‘അപ്പോള്‍ അര്‍ഥതലങ്ങളില്‍ വ്യത്യാസം വരാം. ഞാന്‍ വിമര്‍ശനങ്ങളില്‍ ശ്രദ്ധിക്കുന്ന കാര്യമാണത്. ഗുണകാംക്ഷയോട് കൂടി വിമര്‍ശിക്കുന്നവര്‍ ഒരിക്കലും അങ്ങനെ വിമര്‍ശിക്കില്ല. അത് ആ ടോണില്‍നിന്ന് മനസിലാക്കാനാവും,’ ഷെയ്ന്‍ പറഞ്ഞു.
ഷെയ്‌നിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹാല്‍. റഫീഖ് വീര സംവിധാനം ചെയ്ത് ഡിസംബര്‍ 25ന് തിയേറ്ററുകളിലെത്തിയ ഹാല്‍, റിലീസിന് മുമ്പായി സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ പെട്ട സിനിമയായിരുന്നു.
ചിത്രത്തില്‍ നിന്ന് ചില ഡയലോഗുകളും രംഗങ്ങളും നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമുണ്ടായിരുന്നു. സിനിമയില്‍ സാക്ഷി വൈദ്യ, ജോണി ആന്റണി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
Content Highlight: Shane Nigam on the choices in the film and the audience’s response