| Friday, 7th March 2025, 4:11 pm

മലയാള സിനിമയില്‍ എല്ലാ സിനിമകളിലും ഒഴിച്ചുകൂടാന്‍ കഴിയാത്തവരുടെ ഒരു ലിസ്റ്റുണ്ട്: ഷാജു ശ്രീധര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെ സിനിമ ജീവിതം ആരംഭിച്ച താരമാണ് ഷാജു ശ്രീധര്‍. തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ശ്രദ്ധനേടി.

തന്റെ ആഗ്രഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഷാജു ശ്രീധര്‍. മലയാള സിനിമയില്‍ ഒഴിവാക്കാന്‍ കഴിയാത്ത താരങ്ങളുടെ ലിസ്റ്റുണ്ടെന്നും അതില്‍ വരികയെന്നതാണ് തന്റെ സ്വപ്നമെന്നും ഷാജു പറയുന്നു. ഓരോ സിനിമയുടെ ചര്‍ച്ച നടക്കുമ്പോഴും അണിയറപ്രവര്‍ത്തകര്‍ നോക്കുന്ന നടന്മാരുടെ ലിസ്റ്റില്‍ ഒരാളാകണമെന്നാണ് ആഗ്രഹമെന്നും ഷാജു പറഞ്ഞു.

തിരക്കുള്ളൊരു നടന്‍ ആകുക എന്നതാണ് തന്റെ ഡ്രീം എന്നും അല്ലാതെ ഒരു ഹീറോ ആകണമെന്ന് തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാ സിനിമകളിലും ഒഴിച്ചുകൂടാന്‍ കഴിയാത്തവരുടെ ഒരു ലിസ്റ്റുണ്ട് മലയാള സിനിമയില്‍. അതായത് എല്ലാ സിനിമകളുടെയും കാസ്റ്റിങ് നടക്കുമ്പോള്‍ ചര്‍ച്ചയില്‍ വരുന്ന താരങ്ങളുടെ ലിസ്റ്റ്. ആ ലിസ്റ്റില്‍ വരികയെന്നതാണ് എന്റെ ഡ്രീം.

അല്ലാതെ ഒരു ഹീറോ ആകണം എന്നൊന്നും എനിക്കില്ല. ഈ വേഷത്തിലേക്ക് ആരെ കാസ്റ്റ് ചെയ്യാം എന്ന് പറഞ്ഞ് നോക്കുന്ന നടന്‍മാരുടെ ലിസ്റ്റില്‍ വരണം, അവരില്‍ ഒരാളാകണം എന്നതാണ് എന്റെ സ്വപ്നം. ചുരുക്കി പറഞ്ഞാല്‍ തിരക്കുള്ള ഒരു നടനാകുക. അത് മാത്രമാണ് എന്റെ സ്വപ്നം,’ ഷാജു ശ്രീധര്‍ പറയുന്നു.

Content highlight: Shaju Sreedhar talks about his dream

We use cookies to give you the best possible experience. Learn more