മലയാള സിനിമയില്‍ മാസ് ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ഒരു ഡെഫിനിഷന്‍ നല്‍കിയ സംവിധായകനാണ് ഷാജി കൈലാസ്. തലസ്ഥാനം, മാഫിയ, കമ്മീഷ്ണര്‍, ദി കിങ്, ആറാം തമ്പുരാന്‍, നരസിംഹം, വല്ല്യേട്ടന്‍ തുടങ്ങി മലയാളത്തില്‍ ഇന്നും വലിയ ഫാന്‍ബേസുള്ള ചിത്രങ്ങളുടെ സംവിധായകനായ ഷാജി കൈലാസ് ഒടുവില്‍ സംവിധാനം ചെയ്ത് പുറത്തിറക്കിയ ചിത്രമായിരുന്നു ജോജു ജോര്‍ജ് നായകനായെത്തിയ വരവ്.
എ.കെ സാജന്റെ തിരക്കഥയില്‍ ജൂലൈ 16ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വലിയ നെഗറ്റീവ് റിവ്യൂ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നേരിടേണ്ടി വന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാണെന്നും തിരക്കഥാകൃത്തും സംവിധായകനും പഴയ കാലത്ത് നിന്നും തിരിച്ചെത്തിയിട്ടില്ലെന്നുമായിരുന്നു വിമര്‍ശനങ്ങളില്‍ ഭൂരിഭാഗവും. എലോണ്‍, ഹണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാജി സംവിധാനം ചെയ്ത വരവും പരാജയമായി മാറിയതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് സംവിധായകന്‍.
ലയണല്‍ മെസി. Photo: News18
ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഷാജി കൈലാസിന്റെ മകന്‍ റഷിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട പുതിയ വ്‌ളോഗില്‍ ചിത്രത്തിന് ലഭിക്കുന്ന നെഗറ്റീവ് റിവ്യൂസിനെ കുറിച്ചും കരിയറില്‍ താന്‍ നേരിടുന്ന സെറ്റ്ബാക്കിനെ കുറിച്ചും ഫുട്‌ബോള്‍ ടീം അര്‍ജന്റീനയുമായി ഉപമിച്ചുള്ള ഷാജി കൈലാസിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
അര്‍ജന്റീനയുടെ സെമി ഫൈനല്‍ കളി താന്‍ കണ്ടിട്ടില്ലെന്നും എങ്കിലും അവര്‍ നോക്കൗട്ട് മത്സരങ്ങളില്‍ ആദ്യം രണ്ട് ഗോള്‍ വാങ്ങിയ ശേഷം തിരിച്ച് വന്നത് പോലെ വാങ്ങിയതെല്ലാം താന്‍ തിരിച്ചടിക്കുമെന്നും അതില്‍ യാതൊരു സംശയവും വേണ്ടെന്നും ഷാജി കൈലാസ് പറഞ്ഞു. ഈ സിനിമ ഇങ്ങനെയാണ് ഇതിനെ മാറ്റാന്‍ പറ്റില്ലല്ലോ എന്നും നെഗറ്റീവ് റിവ്യൂ എഴുതുന്ന എല്ലാവരെയും വിളിച്ച് ഒരു മീറ്റിങ് വെക്കാമെന്നും അദ്ദേഹം തമാശയോടെ പറഞ്ഞു.
അനിയനെ കൊന്നവരോട് പ്രതികാരം ചെയ്യാന്‍ വരുന്ന കഥാപാത്രത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ അസീസ് നെടുമങ്ങാട്, വാണി വിശ്വാനാഥ് തുടങ്ങിയവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് വലിയ ട്രോളാണ് ലഭിക്കുന്നത്. അര്‍ജുന്‍ അശോകന്‍, സാനിയ ഇയ്യപ്പന്‍, ബാബുരാജ്, കോട്ടയം രമേശ്, ബോബി കുര്യന്‍, ബൈജു സന്തോഷ് തുടങ്ങി വലിയ താരനിര തന്നെ വരവില്‍ വേഷമിട്ടിരുന്നു.
Content Highlight: Shaji Kailas talks about Varavu Movie Negative review in comparison with Argentina
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.