ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെട്ടിരുന്നു. വിന്‍ഡീസ് ഉയര്‍ത്തിയ 247 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് പന്ത് അവശേഷിക്കെ മറികടക്കുകയായിരുന്നു കിവീസ്. മത്സരത്തില്‍ വിന്‍ഡീസ് നായകന്‍ ഷായ് ഹോപ്പ് സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. താരം 69 പന്തുകള്‍ നേരിട്ട് പുറത്താകാതെ 109* റണ്‍സ് നേടി. നാല് സിക്‌സും 13 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
മാത്രമല്ല ഏകദിന കരിയറിലെതന്റെ 19ാം സെഞ്ച്വറി കുറിക്കാനും താരത്തിന് സാധിച്ചു. ഇതിനെല്ലാം പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
2025ല്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് ഹോപ്പിന് സാധിച്ചത്. 1489 റണ്‍സാണ് മൂന്ന് ഫോര്‍മാറ്റിലുമായി താരം സ്വന്തമാക്കിയത്. ടെസ്റ്റില്‍ 297, ഏകദിനത്തില്‍ 654, ടി-20ഐയില്‍ 556 എന്നിങ്ങനെയാണ് നിലവില്‍ ഹോപ്പ് വിന്‍ഡീസിന് വേണ്ടി സ്‌കോര്‍ നേടിയത്.
2025ല്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം
ഷായ് ഹോപ്പ് – 1489
കീസി കാര്‍ട്ടി – 725
റോസ്ടണ്‍ ചെയ്‌സ് – 722
മാത്രമല്ല 2025ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഹോപ്പ്. 1732 റണ്‍സ് നേടിയ ഇന്ത്യന്‍ താരം ശുഭ്മന്‍ ഗില്ലാണ് ലിസ്റ്റില്‍ ഒന്നാമന്‍.
Most runs for WI in Tests in 2025.
Most runs for WI in ODIs in 2025.
Most runs for WI in T20I in 2025.
ONE & ONLY – SHAI HOPE 😍 He will be a contender for ICC Cricketer of the year award 2025. pic.twitter.com/qM4ssZWjo0
അതേസമയം മത്സരത്തില്‍ റൊമാരിയോ ഷെപ്പേര്‍ഡും ജസ്റ്റീന്‍ ഗ്രീവ്‌സും 22 റണ്‍സ് വീതം വിന്‍ഡീസിന് നേടിക്കൊടുത്തു. ഇവര്‍ക്ക് പുറമെ മറ്റാര്‍ക്കും ടോട്ടലിലേക്ക് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. ഒടുവില്‍ 34 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 247 റണ്‍സ് ഉയര്‍ത്തി.
ആതിഥേയര്‍ക്കായി നഥാന്‍ സ്മിത് നാല് വിക്കറ്റും കൈല്‍ ജാമൈസണ്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും ബ്ലെയര്‍ ടിക്‌നറുമാണ് ശേഷിച്ച രണ്ട് വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങില്‍ ബ്ലാക്ക് ക്യാപ്‌സിനായി ഡെവോണ്‍ കോണ്‍വേയും രചിന്‍ രവീന്ദ്രയും കരുത്ത് കാട്ടി. കോണ്‍വേ 84 പന്തില്‍ 90 റണ്‍സും രചിന്‍ രവീന്ദ്ര 46 പന്തില്‍ 56 റണ്‍സും നേടി. പിന്നാലെ എത്തിയവര്‍ ഇവര്‍ പോരാട്ടം ഏറ്റെടുത്ത് ടീമിനെ വിജയത്തിലെത്തിച്ചു. ഒടുവില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മൂന്ന് പന്ത് ശേഷിക്കെ കിവികള്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
Content Highlight: Shai Hope In Great Record Achievement In West Indies