ഒട്ടും ഹൈപ്പില്ലാതെ വന്ന് ഹിറ്റായ ചിത്രമായിരുന്നു 2018ല്‍ പുറത്തിറങ്ങിയ ജോസഫ്. യഥാര്‍ത്ഥ ജീവിതത്തിലെ കഥകള്‍ കോര്‍ത്തിണക്കിയ ചിത്രത്തിന്റെ നട്ടെല്ല് തിരക്കഥയായിരുന്നു. ഷാഹി കബീര്‍ എന്ന രചയിതാവിന്റെ ഉത്ഭവം കൂടിയായിരുന്നു ജോസഫ്. പിന്നീട് നായാട്ട് എന്ന സിനിമയിലൂടെ തന്റെ മികവ് ഒന്നുകൂടെ തെളിയിച്ച ഷാഹി ഇലവീഴാ പൂഞ്ചിറ എന്ന സിനിമയിലൂടെ തന്റെ സംവിധാന മികവും തളിയിച്ചു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയുടെ തിരക്കഥയും ഷാഹിയുടേതായിരുന്നു.
ഇപ്പോള്‍ മലയാളത്തിന്റെ എക്കാലത്തെയും മികച്ച ഫിലിംമേക്കറില്‍ ഒരാളായ ലോഹിതദാസിനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചും സംസാരിക്കുകയാണ് ഷാഹി കബീര്‍
ലോഹിതദാസ് മനുഷ്യന്‍മാരുടെ ഇമോഷന്‍സ് വെച്ച് സിനിമ ചെയ്യുന്നയാളാണെന്നും അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും കഥാപാത്രങ്ങള്‍ വളരെ ശക്തമായിരിക്കുമെന്നും ഷാഹി കബീര്‍ പറയുന്നു. തന്റെ സിനിമകളിലും ആ ഒരു റെഫറന്‍സുണ്ടെന്നും കഥാപാത്രങ്ങള്‍ വളരെ ശക്തമായിരിക്കണം എന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറയുന്നു. പ്രേക്ഷകര്‍ക്ക് കഥാപാപാത്രങ്ങളെ എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ കഴിയണമെന്നും എന്നാലെ കഥ മുന്നോട്ട് പോകുകയുള്ളുവെന്നും ഷാഹി കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോഹി സാര്‍ മനുഷ്യന്‍മാരുടെ ഇമോഷന്‍സ് വെച്ചിട്ടാണ് സിനിമ പറഞ്ഞുകൊണ്ടിരുന്നത്. തനിയാവര്‍ത്തനം മുതല്‍ ഇങ്ങോട്ട് എടുത്താല്‍ ഒരുമാതിരിപ്പെട്ട എല്ലാ സിനിമകളിലും കഥാപാത്രങ്ങള്‍ ഭയങ്കര സ്‌ട്രോങ് ആയിരിക്കും. ഞാനും അതിന്റെ ഒരു റഫറന്‍സാണ് ചെയ്യുന്നത്. കഥാപാത്രങ്ങള്‍ ശക്തമാകണമെന്ന് വിശ്വസിക്കുന്നയാളാണ്. അത് എല്ലാ സിനിമയിലും അങ്ങനെതന്നെയാണ്.
കഥാപാത്രങ്ങള്‍ക്ക് ഒരു കാരണം ഉണ്ടാകണം, അവരുമായിട്ട് പ്രേക്ഷകര്‍ക്ക് ഈസിയായിട്ട് കണക്ട് ചെയ്യാന്‍ പറ്റണം. എന്നാലെ സിനിമ, ആ കഥ മുന്നോട്ട് പോകുകയുള്ളു എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍,’ ഷാഹി കബീര്‍ പറയുന്നു.
Content Highlight: Shahi Kabir talks about Lohithadas, and his films.