കൊടുങ്കാറ്റും ഇടിമിന്നലും ഒരുമിച്ച് വന്നു! മൂന്നാം തവണയും അത് ചെയ്ത് ചരിത്രത്തിൽ മൂന്നാമനായി പാകിസ്ഥാൻ താരം
Cricket
കൊടുങ്കാറ്റും ഇടിമിന്നലും ഒരുമിച്ച് വന്നു! മൂന്നാം തവണയും അത് ചെയ്ത് ചരിത്രത്തിൽ മൂന്നാമനായി പാകിസ്ഥാൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th June 2024, 10:26 pm

ഐ.സി.സി ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ അയര്‍ലാന്‍ഡിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സെന്‍ട്രല്‍ ബ്രോ വാര്‍ഡ് റീജിയണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് 106 റണ്‍സാണ് നേടിയത്. തുടക്കത്തില്‍ തന്നെ അയര്‍ലാന്‍ഡ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി ഷഹീന്‍ അഫ്രീദി ഐറിഷ് പടയെ ഞെട്ടിക്കുകയായിരുന്നു.

മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ ആന്‍ണ്ട്രു ബാല്‍ബിര്‍ണിയെ ക്ലീന്‍ ഷഹീന്‍ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. അഞ്ചാം പന്തില്‍ വിക്കറ്റ് കീപ്പര്‍ ലോര്‍ക്കാന്‍ ടെക്കറ മുഹമ്മദ് റിസ്വാന്റെ കൈകളില്‍ എത്തിച്ചുകൊണ്ട് ഷഹീന്‍ വീണ്ടും ഐറിഷ്പ്പടയെ ഞെട്ടിക്കുകയായിരുന്നു.

ഇതിനു പിന്നാലെ ഒരു അവിസ്മരണിയമായ നേട്ടമാണ് ഷഹീന്‍ സ്വന്തമാക്കിയത്. ടി-20യില്‍ ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ മൂന്ന് തവണ വീഴ്ത്തുന്ന മൂന്നാമത്തെ താരം എന്ന നേട്ടമാണ് ഷഹീന്‍ സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഇത്തരത്തില്‍ ഒരു നേട്ടം സ്വന്തമാക്കിയത് ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ടിം സൗത്തിയും അയര്‍ലാന്‍ഡ് താരം പീറ്റര്‍ കോണലുമാണ്.

ഷഹീന് ആഫ്രീദി, ഇമാദ് വസിം എന്നിവര്‍ മൂന്ന് വിക്കറ്റും മുഹമ്മദ് ആമിര്‍ രണ്ടു വിക്കറ്റും ഹാരിസ് റൗഫ് ഒരു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

19 പന്തില്‍ 31 റണ്‍സ് നേടിയ ഗാരത് ഡെലാനിയാണ് അയര്‍ലാന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. മൂന്ന് സിക്‌സുകളും ഒരു ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ജോഷുവാ ലിറ്റില്‍ 18 പന്തില്‍ പുറത്താവാതെ 22 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

Content Highlight: Shaheen Afridi Create a new Record in T20