റാങ്കിംഗിലും ഉദിച്ചുയര്‍ന്ന് മൂണി; ഷഫാലിയ്ക്ക് തിരിച്ചടി
Cricket
റാങ്കിംഗിലും ഉദിച്ചുയര്‍ന്ന് മൂണി; ഷഫാലിയ്ക്ക് തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th March 2020, 4:29 pm

മുംബൈ: ടി-20 ലോകകപ്പ് തോല്‍വിയ്ക്ക് പിന്നാലെ ബാറ്റ്‌സ്‌വുമണുമാരുടെ റാങ്കിംഗില്‍ തിരിച്ചടി നേരിട്ട് ഇന്ത്യന്‍ ഓപ്പണര്‍ ഷഫാലി വര്‍മ്മ. ഓസീസിന്റെ ലോകകപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ച ബെത് മൂണി ഒന്നാം സ്ഥാനത്തേക്കെത്തിയപ്പോള്‍ ഷഫാലി മൂന്നാമതെത്തി.

ലോകകപ്പിലെ ആറിന്നിംഗ്‌സുകളില്‍ നിന്ന് 259 റണ്‍സാണ് മൂണി നേടിയത്. ലോകകപ്പ് ഫൈനലിന് മുന്‍പ് ഒന്നാം സ്ഥാനത്തായിരുന്നു ഷഫാലി. എന്നാല്‍ ഫൈനലിലെ മോശം പ്രകടനവും മൂണിയുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഷഫാലിയ്ക്ക് ഒന്നാം റാങ്ക് നഷ്ടമാക്കിയത്.

അതേസമയം ന്യൂസിലാന്റിന്റെ സൂസി ബേറ്റ്‌സ് രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. ഓസീസിന്റെ മറ്റൊരു ഓപ്പണര്‍ അലീസ ഹീലി അഞ്ചാമതാണ്. മന്ദാന റാങ്കിംഗില്‍ ഏഴാമതാണ്.

WATCH THIS VIDEO: