| Sunday, 19th April 2026, 6:43 pm

ഒമ്പത് ഇന്ത്യൻ താരങ്ങൾ മാത്രം നേടിയ സെഞ്ച്വറിയിലേക്ക് ഷഫാലിയും; ചരിത്രമെഴുതി 22കാരി

Sudev A

ടി-20 ക്രിക്കറ്റില്‍ പുതിയ നാഴികക്കല്ല് സ്വന്തമാക്കി ഇന്ത്യന്‍ താരം ഷഫാലി വര്‍മ്മ. ഇന്റര്‍നാഷണല്‍ ടി-20യില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് താരം പുതിയ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്. സൗത്ത് ആഫ്രിക്കക്കെതിരായ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഷഫാലി ഈ നേട്ടത്തിലെത്തിയത്. ഇന്ത്യക്കായി 2019ലാണ് ഷഫാലി അരങ്ങേറ്റം കുറിച്ചത്. 14 അര്‍ധ സെഞ്ച്വറികള്‍ താരം ടി-20യില്‍ ഇന്ത്യക്കായി നേടിയിട്ടുണ്ട്. ഈ നേട്ടത്തിലെത്തുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ താരമാണ് ഷഫാലി. ഇന്ത്യന്‍ വിമണ്‍സ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ് എന്നിവര്‍ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ വനിത താരം കൂടിയാണ് ഷഫാലി.

ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍, മത്സരങ്ങളുടെ എണ്ണം

ഹര്‍മന്‍പ്രീത് കൗര്‍-192

സ്മൃതി മന്ഥാന-162

രോഹിത് ശര്‍മ-159

ദീപ്തി ശര്‍മ-138

ഹര്‍ദിക് പാണ്ഡ്യ-138

വിരാട് കോഹ്ലി-125

ജെമീമ റോഡ്രിഗസ്-120

സൂര്യകുമാര്‍ യാദവ്-113

ഷഫാലി വര്‍മ-100

ആദ്യ മത്സരത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. ആറ് വിക്കറ്റുകള്‍ക്കായിരുന്നു സൗത്ത് ആഫ്രിക്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അതുകൊണ്ട് തന്നെ രണ്ടാം മത്സരം വിജയിച്ചുകൊണ്ട് തിരിച്ചുവരാനായിരിക്കും ഹര്‍മന്‍പ്രീത് കൗറും സംഘവും ലക്ഷ്യം വെക്കുക. രണ്ടാം മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനിയച്ചു.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സ്മൃതി മന്ഥാന, ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അനുഷ്‌ക ശര്‍മ, ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, വ്രണത്തി ഗൗഡ്, ശ്രേയങ്ക പാട്ടീല്‍, ശ്രീ ചരണി.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ടാസ്മിന്‍ ബ്രിട്സ്, സുനെ ലൂയിസ്, ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), ആനെറി ഡെര്‍ക്സെന്‍, അന്നെകെ ബോഷ്, ക്ലോയി ട്രയോണ്‍, നദീന്‍ ഡി ക്ലെര്‍ക്ക്, സിനാലോ ജാഫ്ത (വിക്കറ്റ് കീപ്പര്‍), അയബോംഗ ഖാക്ക, തുമി സെഖുഖനെ, നോന്‍കുലുലെക്കോ മാബ.

Content Highlight: Shafali Varma create a historical record in t20 cricket

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more