| Friday, 7th March 2025, 10:05 pm

'അതെന്റെ തെറ്റ്' ജ്യോതികയെ ഒഴിവാക്കാന്‍ ഞാന്‍ ശ്രമിച്ചു; ചര്‍ച്ചയായി ഷബാന ആസ്മിയുടെ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഷ്ണു മേനോനും ഭാവന ഖേറും രചന നിര്‍വഹിച്ച് ഹിതേഷ് ഭാട്ടിയ സംവിധാനം ചെയ്തത സീരീസാണ് ഡബ്ബാ കാര്‍ട്ടല്‍. ഫെബ്രുവരി 18ന് നെറ്റ്ഫ്‌ളിക്‌സില്‍ ആയിരുന്നു ഈ സീരീസ് റിലീസ് ചെയ്തത്. അഞ്ച് സ്ത്രീകളും മയക്കുമരുന്ന് കച്ചവടവുമാണ് ഡബ്ബാ കാര്‍ട്ടല്‍ സീരീസിന്റെ കഥ.

വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു ഈ സീരീസിന്റെ പ്രത്യേകത. ജ്യോതിക, നിമിഷ സജയന്‍, ഷബാന ആസ്മി, ശാലിനി പാണ്ഡെ, അഞ്ജലി ആനന്ദ്, സായ് തംഹങ്കര്‍ തുടങ്ങിയവരായിരുന്നു സീരീസില്‍ അഭിനയിച്ചിരുന്നത്.

ഇപ്പോള്‍ ശബാന ആസ്മി നടി ജ്യോതികയെ കുറിച്ച് പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജ്യോതിക ഈ സീരീസിന്റെ ഭാഗമാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ശബാന ആസ്മി ആ വീഡിയോയില്‍ പറയുന്നത്. ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിലെ വീഡിയോയാണ് ഇത്.

താന്‍ രണ്ട് പെണ്‍കുട്ടികളെ ഈ സീരീസില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അതില്‍ ഒരാള്‍ ജ്യോതികയായിരുന്നു എന്നുമാണ് നടി പറഞ്ഞത്. എന്നാല്‍ ജ്യോതികയെ മാറ്റാന്‍ പറ്റില്ലെന്ന് നിര്‍മാതാക്കള്‍ പറയുകയായിരുന്നുവെന്നും ഷബാന ആസ്മി കൂട്ടിച്ചേര്‍ത്തു.

‘രണ്ട് പെണ്‍കുട്ടികളെ ഈ സീരീസില്‍ നിന്ന് ഒഴിവാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. അതില്‍ ഒരാള്‍ ജ്യോതികയാണ്. പക്ഷേ അവള്‍ക്ക് ഇതറിയില്ല. ജ്യോതിക വേണ്ടയെ എന്തിനാണ് എടുക്കുന്നത്, മറ്റാരെയെങ്കിലും എടുക്കാമെന്ന് ഞാന്‍ അവരോട് പറയുകയായിരുന്നു.

പക്ഷെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം, എന്നാല്‍ ഞങ്ങള്‍ അവളെ മാറ്റാന്‍ പോകുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറയുകയായിരുന്നു. എന്നാല്‍ ജ്യോതിക ഈ സീരീസില്‍ അഭിനയിച്ചതില്‍ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. അത് സത്യത്തില്‍ എന്റെ തെറ്റായിരുന്നു,’ ഷബാന ആസ്മി ആസ്മി പറഞ്ഞു.

അതേസമയം ഡബ്ബാ കാര്‍ട്ടല്‍ സീരീസില്‍ ശക്തമായ നിരവധി സ്ത്രീ കഥാപാത്രങ്ങളുണ്ടെങ്കിലും അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് നിമിഷ സജയനും ജ്യോതികയും ഷബാന ആസ്മിയുമായിരുന്നു.

Content Highlight: Shabana Azmi Talks About Jyothika And Dabba Cartel Series

Latest Stories

We use cookies to give you the best possible experience. Learn more