അന്ന് ഞാന്‍ വളരെ ഇമോഷണലായി; ചത്താ പച്ച യുവാക്കള്‍ ഉണ്ടാക്കിയ സിനിമ: ഇഷാന്‍ ഷൗക്കത്ത്
Malayalam Cinema
അന്ന് ഞാന്‍ വളരെ ഇമോഷണലായി; ചത്താ പച്ച യുവാക്കള്‍ ഉണ്ടാക്കിയ സിനിമ: ഇഷാന്‍ ഷൗക്കത്ത്
ഐറിന്‍ മരിയ ആന്റണി
Wednesday, 28th January 2026, 4:17 pm

തിയേറ്ററില്‍ ഗംഭീര കുതിപ്പ് തുടരുകയാണ് നവാഗതനായ അദ്വൈത് നായരുടെ സംവിധാനത്തില്‍ എത്തിയ ചത്താ പച്ച. പ്രൊഫഷണല്‍ റെസ്ലിങ്ങിനെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ഈ ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

സിനിമയില്‍ ലോബോ എന്ന കഥാപാത്രമായാണ് ഇഷാന്‍ എത്തിയത്.
ഇപ്പോള്‍ അണ്‍ഫിലിറ്റേര്‍ഡ് അപര്‍ണ എന്ന യൂട്യൂബ് ചാനലില്‍
സിനിമയുടെ വിജയത്തില്‍ തന്റെ സന്തോഷം പങ്കുവെക്കുകയാണ് ഇഷാന്‍.

‘ആര്‍ട്ടിസ്റ്റും ടെക്‌നീഷ്യന്‍സും എല്ലാവരും തന്നെ ഒരുമിച്ച് എഫേര്‍ട്ട് എടുത്ത ചെയ്ത സിനിമയാണ് ചത്താ പച്ചാ. എഡിറ്റിന്റെ സമയത്തും മറ്റും സിനിമ റോഷനും വിശാഖും കണ്ടിരുന്നു. എവിടെയൊക്കെ നന്നായി ചെയ്യാം എത്രത്തോളം ബെറ്ററായി ചെയ്യാമെന്നുള്ള എല്ലാവരുടെയും സജഷന്‍സ് ഈ സിനിമയില്‍ ഉണ്ടായിരുന്നു.

ഏറെകുറെ സിനിമ കണ്ടിരുന്നെങ്കിലും മുഴുവനായി കണ്ടത് ദുബായില്‍ പ്രീമിയര്‍ ഷോയ്ക്ക് വെച്ചാണ്. അന്ന് സിനിമ കണ്ടപ്പോള്‍ വളരെ മോഷണലായി. കാരണം എല്ലാവരുടെയും കഠിനാധ്വാനമാണ് ആ സിനിമ. തിയേറ്ററില്‍ വച്ച് ചില ഡയലോഗുകള്‍ ഒന്നും കേട്ടില്ല. അത്രയ്ക്ക് ഓളവും ബഹളവും ഉണ്ടായിരുന്നു അവിടെ,’ ഇഷാന്‍ പറയുന്നു.

സിനിമ കണ്ട് ഇറങ്ങിയപ്പോള്‍ പുറത്തു മുഴുവന്‍ ജനങ്ങളായിരുന്നുവെന്നും അവര്‍ തങ്ങളെ ഒരുപാട് പ്രശംസിച്ചുവെ ന്നും ഇഷാന്‍ പറഞ്ഞു.

പുതിയൊരു ഐഡിയ കൊണ്ടുവരാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ടെന്നും ഈ സിനിമ ക്രിയേറ്റ് ചെയ്തത് ഒരുകൂട്ടം യുവാക്കള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ വാള്‍ട്ടര്‍ എന്ന കഥാപാത്രമായി കാമിയോ റോളില്‍ മമ്മൂട്ടിയുമെത്തിയിരുന്നു. എന്നാല്‍ റിലീസിന് പിന്നാലെ കാമിയോ റോളിന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു.

ധര്‍മ എന്റര്‍ടൈന്മെന്റ്‌സ്, മൈത്രി മൂവി മേക്കേഴ്‌സ്, വേഫറര്‍ ഫിലിംസ് എന്നിവരാണ് ചത്താ പച്ചയുടെ വിതരണക്കാര്‍. റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിച്ച ചിത്രത്തിന്റെ സംഗീതം ബോളിവുഡ് വമ്പന്മാരായ ശങ്കര്‍- എഹ്‌സാന്‍-ലോയ് കോമ്പോയാണ്.

പ്രേമം, ആനന്ദം, ഭീഷ്മ പര്‍വ്വം തുടങ്ങിയ ചിത്രങ്ങള്‍ക്കായി ഛായാഗ്രഹണം നിര്‍വഹിച്ച ആനന്ദ്.സി.ചന്ദ്രനാണ് ചത്താ പച്ചക്ക് ക്യാമറ ചലിപ്പിക്കുന്നത്.

Content highlight: Ishaan Shaukat talks about the movie Chatha Pacha and their effort

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.