വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; പാലക്കാട് ബി.ജെ.പി പ്രവർത്തകനടക്കമുള്ള മൂന്ന് പേർക്കെതിരെ കേസ്
Kerala
വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; പാലക്കാട് ബി.ജെ.പി പ്രവർത്തകനടക്കമുള്ള മൂന്ന് പേർക്കെതിരെ കേസ്
ശ്രീലക്ഷ്മി എ.വി.
Friday, 2nd January 2026, 10:45 pm

പാലക്കാട്: വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. പാലക്കാട് ബി.ജെ.പി പ്രവർത്തകനടക്കമുള്ള മൂന്ന് പേർക്കെതിരെ കേസെടുത്തു. ആലത്തൂർ പൊലീസാണ് കേസെടുത്തത്.

കാവശേരി പാടൂർ സ്വദേശിയായ ബി.ജെ.പി പ്രവർത്തകൻ സുരേഷിനെതിരെയും മറ്റുരണ്ടുപേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.

സുരേഷും കൂടെയുണ്ടായിരുന്ന രണ്ടുപേരും പരസ്യ മദ്യപാനം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മദ്യലഹരിയിൽ ഡി.വൈ.എഫ്.ഐയുടെ ഫ്ളക്സ് ബോർഡ് തകർത്തതിനും പൊലീസ് കേസെടുത്തു.

പ്രതികൾ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഫ്ളക്സ് ബോർഡുകൾ തകർത്തതിന് പിന്നാലെ തൊട്ടടുത്ത വീട്ടിലെ 65 കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കുകയും വയോധികയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

Content Highlight: Sexual assault on elderly woman; Case filed against three people including BJP worker in Palakkad

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.