കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ മുന്‍ മന്ത്രി നീല ലോഹിതദാസന്‍ നാടാരെ വെറുതെ വിട്ട് ഹൈക്കോടതി. പ്രകൃതി ശ്രീവാസ്തവ കേസിലാണ് വെറുതെ വിട്ടത്. കേസില്‍ പ്രൊസിക്യൂഷന് കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി വെറുതെ വിട്ടത്.
1999 ഫ്രെബുവരി 27നാണ് നിലമ്പൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് പ്രകൃതി ശ്രീവാസ്തയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയത്.
നീണ്ട കാലത്തെ നിയമനടപടികള്‍ക്ക് ശേഷനാണ് നീല ലോഹിതദാസന്‍ കുറ്റവിമുക്തനാകുന്നത്. മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ലൈഗിംക അതിക്രമ കേസില്‍ നീല ലോഹിതദാസന്‍ കുറ്റുക്കാരാനാണെന്ന് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകള്‍ തള്ളി കൊണ്ടാണ് ഹൈക്കോടതിയുടെ ഈ വിധി.
Content highlight: Sexual assault case; High Court acquits Neela Lohithadasan Nadar