മലയാളത്തിലെ അറിയപ്പെടുന്ന നിര്‍മാതാക്കളില്‍ ഒരാളാണ് സെവന്‍ ആര്‍ട്സ് വിജയകുമാര്‍. മലയാള ചലച്ചിത്ര മേഖലയിലെ സൂപ്പര്‍ഹിറ്റ് വാണിജ്യ സിനിമകള്‍ക്ക് പേരുകേട്ട ഒരു നിര്‍മാണ സ്ഥാപനമാണ് സെവന്‍ ആര്‍ട്‌സ്.
സെവന്‍ ആര്‍ട്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ബാനറില്‍ സൂപ്പര്‍താരങ്ങളുമായി ചേര്‍ന്ന് നിരവധി മികച്ച സിനിമകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. ഇതുവരെ 40ല്‍ അധികം ചിത്രങ്ങള്‍ നിര്‍മിക്കുകയും 1985 മുതല്‍ വിവിധ ഭാഷകളിലായി 70 ചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ ഇരുസിനിമകളെയും കുറിച്ച് സംസാരിക്കുകയാണ് സെവന്‍ ആര്‍ട്സ് വിജയകുമാര്‍. കാതോട് കാതോരം സെന്‍സേഷണല്‍ സക്‌സസായി വന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ അതൊരു ഇന്‍ട്രസ്റ്റിങ്ങായ സിനിമ ആയിരുന്നുവെന്നും നല്ല റെസ്‌പോണ്‍സ് ലഭിച്ചിരുന്നുവെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
സെവന്‍ ആര്‍ട്‌സ് ആദ്യമായി ലോഞ്ച് ചെയ്ത പടത്തിന്റെ റെസ്‌പെക്റ്റബിലിറ്റി ആ സിനിമക്ക് ലഭിച്ചിരുന്നു. പിന്നെ മമ്മൂട്ടി, സരിത, സംവിധായകന്‍ ഭരതന്‍ജി എന്നിവരൊക്കെ ഉള്ളതിന്റെ വെയിറ്റ് ആ സിനിമക്ക് വളരെ സപ്പോര്‍ട്ടീവായിരുന്നു,’ സെവന്‍ ആര്‍ട്സ് വിജയകുമാര്‍ പറഞ്ഞു.
പിന്നീട് വന്ന പഞ്ചാഗ്നിയുടെ റിലീസാണ് സെവന്‍ ആര്‍ട്‌സിന് സൂപ്പര്‍ സക്‌സസിന്റെ വഴി തുറന്ന് നല്‍കിയതെന്നും അദ്ദേഹം പറയുന്നു. ആ പടത്തിന് ലഭിച്ച സ്വീകാര്യതയും അഭിനന്ദനവും ബിസിനസ് വോളിയവുമൊക്കെ വളരെ വലുതായിരുന്നുവെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിത്തിര കെ.എഫ്.പി.എ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറിയന്‍ ഫിലിം ഫെസ്റ്റിവലിലും എത്തിയിരുന്നു. ഗീതക്ക് മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചു. ആ സിനിമക്ക് പിന്നാലെയാണ് നഖക്ഷതങ്ങള്‍ എന്ന ചിത്രമിറക്കുന്നത്. അതിലാണെങ്കില്‍ എല്ലാം പുതുമുഖങ്ങളായിരുന്നു. അതിനും വന്‍ വിജയമാണ് ലഭിച്ചത്,’ സെവന്‍ ആര്‍ട്സ് വിജയകുമാര്‍ പറയുന്നു.
Content Highlight: Seven Arts Vijayakumar Talks About Kathodu Kathoram And Panchagni Movie