എറണാകുളം: നവകേരള സിറ്റിസൺസ് റസ്പ്പോണ്‍സ് പ്രോഗ്രാം റദ്ദാക്കി ഹൈക്കോടതി. രാഷ്ട്രീയ ക്യാമ്പയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. സര്‍വേ സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമെന്നും ഹൈക്കോടതി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13നാണ് നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ മുഖ്യമന്ത്രി നവകേരള സര്‍വേ പ്രഖ്യാപിച്ചത്. ഇത് ചോദ്യം ചെയ്തുകൊണ്ട് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ നൽകിയ നല്‍കിയ പൊതുതാത്പര്യ ഹരജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
ബജറ്റിന് പുറത്തുള്ള ചെലവ് അംഗീകരിക്കാനാവില്ലെന്നും ഇതിന് ധനകാര്യ അംഗീകാരമില്ലെന്നും കോടതി നിരീക്ഷിച്ചു.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയടക്കം ഹരജിയില്‍ കക്ഷി ചേര്‍ത്തിരുന്നു. അദ്ദേഹത്തിന്റെ അടക്കം വിശദീകരണം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ നടപടി.
നവകേരളാ വികസന ക്ഷേമ പഠന പരിപാടി കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും പുതിയകരുത്തും ദിശാബോധവും നല്‍കും എന്ന തരത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നത്.
ഇതിനായി നിരവധി വളണ്ടിയര്‍മാരെ നിയോഗിക്കുകയും ചെയ്തിരുന്നു.
ഇവരാണ് ജനങ്ങള്‍ക്കരികിലേക്കെത്തി സര്‍വേ സംഘടിപ്പിക്കുകയും വിവര ശേഖരണം നടത്തുകയും ചെയ്തത്. ജനുവരി മാസത്തോട് കൂടി തന്നെ സര്‍വേ പൂര്‍ത്തിയായിരുന്നു. ഇതിന്റെ സമഗ്ര പഠന റിപ്പോര്‍ട്ട് തയ്യാറാക്കുകയും അത് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുകയെന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.
ഇത് ചോദ്യം കൊണ്ടാണ് പൊതു താത്പര്യ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലേക്ക് വന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറിക്കടക്കാന്‍ വേണ്ടിയാണ് ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാനുള്ള തീരുമാനം സര്‍ക്കാറെടുത്തത്.
84000 വളണ്ടിയര്‍മാരെയാണ് സര്‍ക്കാര്‍ ഇതിനായി നിയോഗിച്ചിരുന്നത്. ഓരോ വാര്‍ഡുകളിലും ആറോളം പേരടങ്ങുന്ന സംഘമെത്തിയാണ് വിവരശേഖരണം നടത്തിയതും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ലഘുലേഖകളും വിതരണം ചെയ്തത്.
എന്നാല്‍ വളണ്ടിയര്‍മാരായി സി.പി.എം പ്രവര്‍ത്തകരെ മാത്രമാണ് തെരഞ്ഞെടുക്കുന്ന ആക്ഷേപം തുടക്കം മുതല്‍ തന്നെ ഉണ്ടായിരുന്നു.
ഇത് രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ വേണ്ടി സര്‍ക്കാരിന്റെ പണം ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഏതാണ്ട് 20 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചത്.
Content Highlight: Setback for the government; Highcourt cancels the Navakerala survey
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ