ന്യൂദൽഹി: തൊണ്ടിമുതൽ തിരിമറിക്കേസിൽ ശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയായിരുന്നു ആന്റണി രാജുവിന് മൂന്നുവർഷം തടവും 10000 രൂപ പിഴയും വിധിച്ചത്. ഈ വിധി തടയണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ച് കേസിൽ ഹൈക്കോടതിയുടെ പരാമർശങ്ങൾ നീക്കണമെന്നാവശ്യവും അംഗീകരിച്ചില്ല.
ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജു മുന്നേ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഹൈക്കോടതി ഹർജി തള്ളിയതോടെ അദ്ദേഹത്തിന് നിയമസഭയിലേക്ക് മത്സരിക്കാനായില്ല.
കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു, വിധിക്ക് പിന്നാലെ രാജുവിനെ കോടതി എം.എൽ.എ സ്ഥാനത്തുനിന്നും അയോഗ്യനാക്കുകയും, ആറ് വർഷത്തേക്ക് മത്സരത്തിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
1990 ൽ തിരുവനന്തപുരത്തുനിന്നും മുംബൈയിലേക്ക് വിമാനം കയറാനെത്തിയ വിദേശ പൗരന്റെ അടി വസ്ത്രത്തിൽ നിന്നും ലഹരിവസ്തു കണ്ടെടുത്ത കേസ് അട്ടിമറിക്കുന്നതിന് വേണ്ടി ഒന്നാം പ്രതി വഞ്ചിയൂർ കോടതി ക്ലർക് കെ.സ് ജോസിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി എന്നതാണ് കേസിന് ആസ്പദമായ സംഭവം.
Content Highlight: Setback for Antony Raju; Supreme Court rejects plea to stay sentence in Thondimulta devimari case