മുതിര്‍ന്ന സി.പി.ഐ നേതാവ് ആര്‍ നല്ലകണ്ണ് അന്തരിച്ചു
India
മുതിര്‍ന്ന സി.പി.ഐ നേതാവ് ആര്‍ നല്ലകണ്ണ് അന്തരിച്ചു
നിഷാന. വി.വി
Wednesday, 25th February 2026, 3:50 pm

ചെന്നൈ: മുതിര്‍ന്ന സി.പി.ഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആര്‍. നല്ലകണ്ണ് അന്തരിച്ചു. 101 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.

13 വര്‍ഷം സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ദീര്‍ഘകാലം കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ അദ്ദേഹം തമിഴ്മനാട് രാഷ്ട്രീയത്തിലെ ധാര്‍മിക മുഖമായും ലളിത ജീവിതത്തിന്റെ പ്രതീകമായും അറിയപ്പെട്ടു.

തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഥമ ‘തകൈസാല്‍ തമിഴര്‍’ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തൂത്തുകുടി ജില്ലയിലെ ക്ഷേത്ര നഗരമായ ശ്രീവൈകുണ്ഡത്താണ് നല്ലകണ്ണ് ജനിച്ചത്. 13ാം വയസില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വന്ന അദ്ദേഹം നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.

1999ല്‍ കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം പാര്‍ലമെന്റെ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്.

അസുഖബാധിതനായി രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അടക്കമുള്ള നേതാക്കള്‍ കഴിഞ്ഞ സന്ദര്‍ശിച്ചിരുന്നു.

Content Highlight: Senior CPI leader R. Nallakannu passes away

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.