സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ISL
‘അടി തിരിച്ചടി’; ബെംഗളൂരുവിന്റെ ഗോളിനു മിനുട്ടുകള്‍ക്കുള്ളില്‍ മറുപടിയുമായി ചെന്നൈ; 1-1; ഗോളുകള്‍ കാണാം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday 17th March 2018 8:28pm

ബെംഗളൂരു: എട്ടാം മിനിറ്റില്‍ ബംഗളൂരു എഫ്.സി നേടിയ ഗോളിനു പതിനഞ്ചാം മിനിറ്റില്‍ മറുപടിയുമായി ചെന്നൈയ്ന്‍ എഫ്.സി. മെയ്ല്‍സണ്‍ ആല്‍ഫസിന്റെ ഹെഡറിലൂടെയാണ് ചെന്നൈ തിരിച്ചടിച്ചത്. മെയ്ല്‍സണിന്റെ സീസണിലേ മൂന്നാം ഗോളാണ് ഇന്നത്തേത്.

നേരത്തെ ഐ.എസ്.എല്‍ ചരിത്രത്തിലെ ഫൈനലിലെ ഏറ്റവും വേഗതയേറിയ ഗോളാണ് ബെംഗളൂരുവിനായി സുനില്‍ ഛേത്രി നേടിയത്. ഇരു ടീമുകളും തുടക്കത്തിലെ ആക്രമിച്ച് കളിച്ചതോടെ മത്സരം ആവേശത്തിലേക്ക കടന്നിരിക്കുകയാണ്.

18 മത്സരങ്ങളില്‍ 40 പോയിന്റുമായാണ് ബെംഗളൂരു ലീഗില്‍ ഒന്നാമതെത്തിയത്. 13 ജയവും 4 തോല്‍വിയും 1 തോല്‍വിയും ഉള്‍പ്പെട്ടതായിരുന്നു ബെംഗളൂരുവിന്റെ കുതിപ്പ്. മറുഭാഗത്ത് രണ്ടാമതെത്തിയ ചെന്നൈയാകട്ടെ 18 മത്സരങ്ങളില്‍ നിന്നു 32 പോയിന്റുകളാണ് നേടിയത്. 9 ജയവും 5 സമനിലയും 4 തോല്‍വിയും അടങ്ങുന്നതയാിരുന്നു ചെന്നൈയുടെ സീസണ്‍.

ഇതിനു മുമ്പ് ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കി തുല്യത പാലിച്ചു. അതേസമയം ലീഗില്‍ ഒന്നാമതെത്തുന്ന ടീം ഇതുവരെ കപ്പുയര്‍ത്തിയിട്ടില്ലെന്ന ആശങ്ക ബെംഗളൂരു ക്യാമ്പിനുണ്ടാകാന്‍ സാധ്യതയുണ്ട്.

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരു തകര്‍പ്പന്‍ ഫോമിലാണ്. ഛേത്രിയും മിക്കുവും നയിക്കുന്ന അക്രമത്തെ പ്രതിരോധിക്കുക എന്നത് ചെന്നൈയ്ക്ക് കടുപ്പമേറിയ ജോലിയായിരിക്കും.

Advertisement