ഇതര വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും കായികാധ്യാപകരാകാം എന്നുള്ള ഉത്തരവാണ് കേരളത്തിലുടനീളം അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചത്. ഇതേതുടര്‍ന്ന് റവന്യൂ ജില്ലാ കായികമേളകള്‍ മുടങ്ങിയതാണ് സംസ്ഥാന കായികമേള മാറ്റി വെക്കുന്നതിലേക്ക് നയിച്ചത്. ഈ മാസം 20 മുതല്‍ കായികമേള നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
അതേസമയം കായികാധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടേയും സമരം അനാവശ്യമായിപ്പോയെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. ഇതര വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും കായികാധ്യാപകരാകാം എന്നുള്ള ഉത്തരവ് പിന്‍വലിക്കാന്‍ നേരത്തെതന്നെ തീരുമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.