| Tuesday, 22nd April 2025, 8:10 am

ഇവിടെ ആരും മോശം പെരുമാറാറില്ല എന്നുപറയുന്നത് മോശം ഉത്തരം, അത് അസത്യം: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാന വേഷത്തിലെത്തിയ സിനിമയാണ് ഉള്ളൊഴുക്ക്. ക്രിസ്റ്റോ ടോമി രചനയും സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വര്‍ഷമാണ് റിലീസ് ചെയ്ത്ത്.

ഉര്‍വശിയും പാര്‍വതി തിരുവോത്തിനെയും കൂടാതെ അര്‍ജുന്‍ രാധാകൃഷ്ണന്‍, അലന്‍സിയര്‍, പ്രശാന്ത് മുരളി, ജയ കുറുപ്പ് എന്നിവരാണ് ചിത്ത്രതിലെ മറ്റുകഥാപാത്രങ്ങള്‍. 2024 ജൂണ്‍ 21 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ഉള്ളൊഴുക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

നിലപാടുകള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ സിനിമ ലഭിക്കാതെ വരികയും സൈബര്‍ അറ്റാക്കുകള്‍ നേരിടേണ്ടി വന്ന സമയത്തുമാണ് നടി പാര്‍വതി തിരുവോത്ത് ഉള്ളൊഴുക്ക് ചെയ്യുന്നത്. മലയാള സിനിമ അന്ന് വിമര്‍ശനങ്ങളും നേരിട്ടിരുന്നു. അന്ന് അതിനെക്കുറിച്ച് നടി ഉര്‍വശിയും വിമര്‍ശിച്ച് സംസാരിച്ചിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി.

‘തനിക്ക് പറയാന്‍ പറ്റുന്നത് ഇവിടെയാണെന്നും തന്നോട് ഒരു ചോദ്യം ചോദിക്കുമ്പോള്‍ തന്നോടങ്ങനെ ആരും പെരുമാറിയിട്ടില്ല, ഇവിടെ ആരും പെരുമാറാറില്ല എന്നുപറയുന്നത് മോശം ഉത്തരമാണെന്നും അത് അസത്യവുമാണെന്ന ഉര്‍വശി പറയുന്നു.

സിനിമയിലുള്ളവരെക്കുറിച്ച് താന്‍ മോശം പറയുമ്പോള്‍ മലര്‍ന്ന് കിടന്ന് തുപ്പുന്നത് പോലെയാണെന്നും പക്ഷെ ഇതൊന്നും നടക്കാത്ത സ്ഥലമാണെന്ന് പറഞ്ഞാല്‍ സിനിമാക്കാര്‍ക്ക് കുഴപ്പമുണ്ടെന്ന് അര്‍ത്ഥം വരുമെന്നും ഉര്‍വശി വ്യക്തമാക്കി. തങ്ങള്‍ക്കും പ്രണയങ്ങളുണ്ടെന്നും വിചാരവികാരങ്ങളുണ്ടെന്നും ഉര്‍വശി പറയുന്നു.

ബലം പ്രയോഗിക്കുകയോ അപമാനിക്കാന്‍ ശ്രമിക്കുകയോ ചെയ്യുമ്പോഴാണ് പരാതിയായി മാറുന്നതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ന്യൂസ് 18 ചാനലിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

എനിക്ക് പറയാന്‍ പറ്റുന്നത് ഇവിടയെ ഉള്ളു. അപ്പോള്‍ എന്നോട് ഒരു ചോദ്യം ചോദിക്കുമ്പോള്‍ എന്നോടങ്ങനെ പെരുമാറിയിട്ടില്ല, ഇവിടങ്ങനെ ആരും പെരുമാറാറില്ല എന്നുപറയുന്നത് ഒരു മോശം ഉത്തരമാണ്. അസത്യവുമാണ്.

സിനിമയിലുള്ളവരെക്കുറിച്ച് ഞാന്‍ മോശം പറയുമ്പോള്‍ മലര്‍ന്ന് കിടന്ന് തുപ്പുന്നത് പോലെയാണ് ആവുകയുള്ളു. പക്ഷെ ഇതൊന്നും നടക്കാത്ത സ്ഥലമാണെന്ന് പറഞ്ഞാല്‍ എന്തോ മാനസികമായിട്ട് സിനിമാക്കാര്‍ക്ക് കുഴപ്പമുണ്ടെന്ന് അര്‍ത്ഥം വരും. ഞങ്ങള്‍ക്കുമില്ലേ പ്രണയങ്ങള്‍, വിചാരവികാരങ്ങള്‍ ഞങ്ങള്‍ക്കുമില്ലേ.

അത് ബലം പ്രയോഗിക്കുകയോ അപമാനിക്കാന്‍ ശ്രമിക്കുകയോ ചെയ്യുമ്പോഴാണ് പരാതിയായി മാറുന്നത്,’ ഉർവശി പറയുന്നു.

Content Highlight: Saying that no one behaves badly here is a bad answer, it’s untrue  says Urvashi

We use cookies to give you the best possible experience. Learn more