അൽഫോൺസ് പുത്രന് എല്ലാ ബർത്ത്ഡേയ്ക്കും മെസേജ് അയക്കുമായിരുന്നു; എന്റെ സിനിമയുടെ ഭാഗമാകുമെന്ന് കരുതിയില്ല: സവിൻ സ
Malayalam Cinema
അൽഫോൺസ് പുത്രന് എല്ലാ ബർത്ത്ഡേയ്ക്കും മെസേജ് അയക്കുമായിരുന്നു; എന്റെ സിനിമയുടെ ഭാഗമാകുമെന്ന് കരുതിയില്ല: സവിൻ സ
നന്ദന എം.സി
Friday, 24th April 2026, 2:19 pm

മലയാള സിനിമാപ്രേമികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചുകൊണ്ട് ബോക്സ് ഓഫീസ് കീഴടക്കുകയാണ് വാഴ 2. സവിൻ സ സംവിധാനം ചെയ്ത ഈ ചിത്രം ഇൻസ്റ്റഗ്രാം റീലിസ് വഴി ശ്രദ്ധ നേടിയ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തി വമ്പൻ വിജയമാണ് സ്വന്തമാക്കിയത്.

200 കോടിയിലേറെ കളക്ഷൻ നേടി മുന്നേറുന്ന ചിത്രത്തിൽ ബിജുക്കുട്ടൻ, സുധീഷ്, അജു വർഗീസ് എന്നിവർക്കൊപ്പം അൽഫോൻസ് പുത്രൻ അവതരിപ്പിച്ച കഥാപാത്രവും വലിയ പ്രശംസ നേടുകയാണ്.

വാഴ 2 ടീം അൽഫോൻസ് പുത്രനൊപ്പം, Photo: Savin sa/ Facebook

ചിത്രത്തിൽ ചെറിയ സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, കഥയിൽ നിർണായകമായൊരു ട്വിസ്റ്റ് നൽകുന്ന രംഗം അൽഫോൻസ് പുത്രന്റേതായിരുന്നു.

ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് സംവിധായകൻ സവിൻ സ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പ്രേമം കണ്ടതിന് ശേഷം ഇങ്ങനെ സിനിമ എടുക്കാൻ കഴിയുമോ എന്ന് ചിന്തിച്ചിട്ടുണ്ടെന്നും, എല്ലാ ബർത്ത്‌ഡേയ്ക്കും ഓണത്തിനും വിഷുവിനും അദ്ദേഹത്തിന് മെസേജ് അയക്കാറുണ്ടെന്നും സവിൻ പറയുന്നു.

‘പ്രേമം എന്ന സിനിമ അന്നത്തെ കാലത്ത് കണ്ടപ്പോൾ ഇങ്ങനെയൊക്കെ സിനിമ ചെയ്യാൻ പറ്റുമോ എന്ന് അത്ഭുതം തോന്നിയിരുന്നു. ഞാൻ ആണെങ്കിൽ അൽഫോൺസ് പുത്രന് ഇൻസ്റ്റയിലും വാട്സപ്പിലും എല്ലാ ബർത്ത്ഡേയ്ക്കും ഓണത്തിനും വിഷുവിനും എല്ലാം മെസേജ് അയക്കുമായിരുന്നു.

വാഴ2, Photo: IMDb

പക്ഷെ ഒരിക്കലും വിചാരിച്ചതല്ല അദ്ദേഹം ഞാൻ ചെയ്ത സിനിമയിൽ ഒരു ക്യാരക്ടർ ചെയ്യും എന്ന്. അതുകൊണ്ട് തന്നെ നമുക്ക് സന്തോഷം ഭയങ്കര കൂടുതൽ ആയിരുന്നു, അത്രയും എനർജി അദ്ദേഹത്തിനുണ്ടായിരുന്നു. നമ്മൾ വളരെ സ്നേഹത്തിൽ ആണ് ആളിനെ കാണുന്നത്, അത് ആളിനും അറിയാം,’ സവിൻ സ പറഞ്ഞു.

ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കിയ ചിത്രത്തിൽ ബിജുക്കുട്ടൻ, സുധീഷ്, അജു വർഗീസ് എന്നിവരും മറ്റ്‌ പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Highlight: Savin sa talk about Alphons puthran

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.