| Wednesday, 13th July 2016, 11:38 am

ഐ.എസ്.ഐ.എസ് പിന്തുടരുന്നത് നമ്മുടെ അതേ ആശയം: സൗദി മുന്‍ ഇമാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഇസ്‌ലാമിക് സ്റ്റേറ്റും സൗദി അറേബ്യയിലെ സലഫികളും ഒരേ ചിന്തകള്‍ തന്നെയാണ് പിന്തുടരുന്നതെന്ന് സൗദി മുന്‍ ഇമാം. മക്കയിലെ ഹറം പള്ളിയിലെ മുന്‍ ഇമാമായിരുന്ന ഷെയ്ക്ക് അദല്‍ അല്‍ കല്‍ബാനിയാണ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.

ജനുവരിയില്‍ ദുബൈ കേന്ദ്രമായുള്ള ചാനല്‍ എം.ബി.സിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരമൊരു താരതമ്യം നടത്തിയത്.

“ഐ.എസ്.ഐ.എസിന്റെ അതേ ചിന്തകള്‍ തന്നെയാണ് നമ്മള്‍ പിന്തുടരുന്നത്. എന്നാല്‍ അത് നടപ്പില്‍ വരുത്തുന്നത് കുറേക്കൂടി പരിഷ്‌കൃതമായ വഴിയിലാണ്.” അദല്‍ കല്‍ബാനി പറയുന്നു.

“ഐ.എസ്.ഐ.എസ് അവരുടെ ആശയങ്ങള്‍ രൂപപ്പെടുത്തിയത് നമ്മുടെ വിശുദ്ധഗ്രന്ഥത്തില്‍ നിന്നാണ്. നമ്മുടെ തന്നെ ചട്ടങ്ങളില്‍ നിന്നാണ്.” അദ്ദേഹം വ്യക്തമാക്കി.


Related: ഐ.എസ് വിരുദ്ധ സമീപനമെന്നാല്‍ സമുദായ ഐക്യമാണെന്നു ആരാണ് മുസ്‌ലിം ലീഗിനോട് പറഞ്ഞത്?


ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഫലമാണ് ഐ.എസ്.ഐ.എസ് എന്നും അദ്ദേഹം പറയുന്നു. താനും തന്നെപ്പോലുള്ള മുസ്‌ലീങ്ങളും പിന്തുടരുന്ന അതേ വിശ്വാസങ്ങള്‍ തന്നെയാണ് ഐ.എസ്.ഐ.എസും പിന്തുടരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഐ.എസ്.ഐ.എസ് അടിസ്ഥാനമാക്കിയ ചിന്തകളെ നമ്മള്‍ വിമര്‍ശിക്കരുത്” എന്നും അദ്ദേഹം പറയുന്നുണ്ട്.

ചില വിദേശ ഇന്റലിജന്‍സുകളാണ് ഐ.എസ്.ഐ.എസിന്റെ സൃഷ്ടിക്കു പിന്നിലെന്ന ചില വിദേശ മാധ്യമങ്ങളുടെ വാദത്തെ തള്ളിയ അദ്ദേഹം ഇന്റലിജന്‍സ് ഐ.എസ്.ഐ.എസിനെ വളരാന്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും വാദിച്ചു.


Don”t Miss:സാക്കിര്‍ നായിക്കും സംഘപരിവാറും പരസ്പര പൂരകങ്ങളാവുമ്പോള്‍


“ഇന്റലിജന്‍സ് ഏജന്‍സികളും മറ്റു രാജ്യങ്ങളും ഇസിസിനെ വളരാന്‍ സഹായിച്ചിട്ടുണ്ടാവാം. അവര്‍ക്ക് ആയുധങ്ങളും വെടിക്കൊപ്പുകളും നല്‍കിയും അവര്‍ക്ക് നിര്‍ദേശം നല്‍കിയും.” അദ്ദേഹം പറയുന്നു.

ഐ.എസ്.ഐ.എസ് മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി കൊലചെയ്തതിനെ സംബന്ധിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു: ” സലഫിസ്റ്റ് ഫത്‌വകള്‍ അനുസൃതമായാണ് അവരുടെ രക്തച്ചൊരിച്ചിലുകള്‍ ഉണ്ടായത്. അല്ലാതെ അത് സലഫിറ്റ് ചട്ടക്കൂടുകള്‍ക്ക് പുറത്തല്ല.”

മക്കയിലെ വിശുദ്ധ പള്ളിയിലെ ഇമാമായിരുന്ന അദില്‍ കല്‍ബാനി ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ കറുത്ത വിഭാഗക്കാരനാണ്. സൗദി ഒബാമയെന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. ഇന്ത്യയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിനു സമാനമായ സ്ഥാനമാണ് അദ്ദേഹം വഹിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more