ചെന്നൈ: തമിഴ് സൂപ്പര്‍താരവും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സത്യരാജ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ വിജയ് നടത്തിയ പരാര്‍മര്‍ശങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു സൗത്ത് ഇന്ത്യയിലെ മുന്‍നിര നടനും ഡി.എം.കെ അനുകൂലിയുമായ സത്യരാജ് രംഗത്തെത്തിയത്.
വിജയ്. Photo: The Hindu
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ പശ്ചാത്തലത്തില്‍ വിജയ് യുടെ അവസാന ചിത്രം ജനനായകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം അനിശ്ചിതത്ത്വത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയെ ‘സ്റ്റാലിന്‍ അങ്കിള്‍’ എന്ന് അബിസംബോധന ചെയ്തതിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു സത്യരാജിന്റെ പ്രസ്താവന.
‘തമിഴ്‌നാട് മുഖ്യമന്ത്രിയെ ബഹുമാനത്തോടെയായിരുന്നു വിജയ് അഭിസംബോധന ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അങ്ങനെ ചെയ്യുന്നതിന് പകരം സ്റ്റാലിന്‍ അങ്കിള്‍ എന്ന് വിളിച്ചാണ് മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത്. സിനിമയുടെ റിലീസ് വൈകുന്നതിന് മുമ്പ് തന്നെ വിജയ് ഇത്തരത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു,’സത്യരാജ് പറഞ്ഞു.
ടൈം ടു ലീഡ് എന്ന ടാഗ് ലൈനില്‍ 2013ല്‍ പുറത്തിറങ്ങിയ തലൈവാ എന്ന ചിത്രത്തിന്റെ റിലീസ് വൈകിയപ്പോള്‍ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് വിജയ് സംസാരിച്ച രീതിയെയും സത്യരാജ് പരിഹസിച്ചു.
ജയലളിതക്കൊപ്പം വിജയ് യും പിതാവും. Photo: The Hindu
‘തലൈവയുടെ റിലീസിന് അനുമതി ലഭിക്കാത്തപ്പോള്‍ ജയലളിതയുടെ അടുത്തു പോയി കൈ കൂപ്പിയാണ് വിജയ് സംസാരിച്ചത്. അന്നദ്ദേഹം ജയലളിത മാഡത്തെ സ്റ്റാലിന്‍ അങ്കിള്‍ എന്ന് വിളിച്ച പോലെ ജയലളിത ആന്റി എന്ന് വിളിച്ചിരുന്നെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ആലോചിച്ച് നോക്കൂ. കൊത്തു പൊറാട്ട പോലെ അദ്ദേഹം ആക്രമിക്കപ്പെടും. അപ്പോള്‍ വിജയ്ക്ക് ‘നാ റെഡി താ’ പാട്ട് പാടാന്‍ കഴിയുമായിരുന്നില്ല പകരം റൊട്ടുമേലെ മുട്ട പൊറോട്ട പാടേണ്ടി വരുമായിരുന്നു.’ സത്യരാജ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Sathyaraj criticizes Vijay On his statement on Tamil Nadu Chief Minister Stalin