| Thursday, 10th April 2025, 7:30 pm

ഒരു സീന്‍ കണ്ടതും ആ കുറുമ്പിക്കുട്ടി നടി അത്രയേറെ എന്നെ ആകര്‍ഷിച്ചിരുന്നു: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമ കരിയര്‍ ആരംഭിച്ച മഞ്ജു വാര്യര്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കളിയാട്ടം, കന്മദം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് എന്നീ സിനിമകളിലെ പ്രകടനം നിരവധി പ്രശംസ നേടി.

കരിയറില്‍ വലിയൊരു ഇടവേള എടുത്തതിന് ശേഷം തിരിച്ചുവരവിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു. ഇന്ന് അന്യഭാഷകളിലും തിരക്കുള്ള നടിയാണ് മഞ്ജു. മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മഞ്ജു വാര്യരെ ആദ്യം കണ്ടപ്പോള്‍ തന്നെ സ്വന്തം നാട്ടുകാരി ആണെന്ന തോന്നല്‍ തനിക്കുണ്ടായെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.

പുതുമുഖത്തിന്റെ പകര്‍ച്ച തെല്ലുമില്ലാതെ ക്യാമറയ്ക്ക് മുന്നില്‍ സ്വാഭാവികമായി പെരുമാറുന്ന കുറുമ്പിക്കുട്ടി അത്രയേറെ എന്നെ ആകര്‍ഷിച്ചിരുന്നു – സത്യന്‍ അന്തിക്കാട്

സല്ലാപത്തിന്റെ സെറ്റില്‍ വെച്ചാണ് താന്‍ മഞ്ജു വാര്യരെ ആദ്യമായി കാണുന്നതെന്നും ഒരു സീന്‍ കണ്ടിട്ട് പോകാന്‍ ലോഹിദാസ് പറഞ്ഞപ്പോള്‍ താന്‍ അന്ന് ഷൂട്ട് ചെയ്ത മഞ്ജു വാര്യരുടെ എല്ലാ സീനും കണ്ടിട്ടാണ് പോയതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. പുതുമുഖത്തിന്റെ പകര്‍ച്ചയില്ലാതെ ക്യാമറയ്ക്ക് മുന്നില്‍ സ്വാഭാവികമായി പെരുമാറുന്ന മഞ്ജു വാര്യര്‍ തന്നെ ആകര്‍ഷിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മഞ്ജുവിനെ ആദ്യം കണ്ടപ്പോള്‍ത്തന്നെ എന്റെ നാട്ടുകാരി എന്ന തോന്നലുണ്ടായി. ലോഹിതദാസ് ക്ഷണിച്ചിട്ടാണ് ഞാനന്ന് സല്ലാപത്തിന്റെ ലൊക്കേഷനിലെത്തിയത്. ഒന്നു തലകാണിച്ച് പോരണമെന്നേ ഉണ്ടായിരുന്നുള്ളൂ. ലോഹി പറഞ്ഞു, ‘അവളൊരു മിടുക്കി കുട്ടിയാണ്. എന്തു നാച്ചുറലായാണ് അഭിനയിക്കുന്നത് ഒരു സീന്‍ മുഴുവന്‍ കണ്ടിട്ട് പോയാല്‍ മതി’ എന്ന്.

ലോഹി പറഞ്ഞു, ‘അവളൊരു മിടുക്കി കുട്ടിയാണ്. എന്തു നാച്ചുറലായാണ് അഭിനയിക്കുന്നത് ഒരു സീന്‍ മുഴുവന്‍ കണ്ടിട്ട് പോയാല്‍ മതി’ എന്ന്

ഒരു സീനല്ല, അന്നത്തെ മുഴുവന്‍ സീനുകളും കണ്ടിട്ടേ ഞാന്‍ തിരിച്ചുപോന്നുള്ളൂ. പുതുമുഖത്തിന്റെ പകര്‍ച്ച തെല്ലുമില്ലാതെ ക്യാമറയ്ക്ക് മുന്നില്‍ സ്വാഭാവികമായി പെരുമാറുന്ന കുറുമ്പിക്കുട്ടി അത്രയേറെ എന്നെ ആകര്‍ഷിച്ചിരുന്നു,’ സത്യന്‍ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad Talks About Manju Warrier

We use cookies to give you the best possible experience. Learn more