നാല് വോട്ട് കിട്ടാന്‍ ഏത് അവസരവാദ സമീപനവും സതീശന്‍ സ്വീകരിക്കും; എം.വി ഗോവിന്ദന്‍
Kerala
നാല് വോട്ട് കിട്ടാന്‍ ഏത് അവസരവാദ സമീപനവും സതീശന്‍ സ്വീകരിക്കും; എം.വി ഗോവിന്ദന്‍
നിഷാന. വി.വി
Sunday, 25th January 2026, 12:56 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോണ്‍ഗ്രസും നടത്തുന്നത് വര്‍ഗീയ പ്രചാരവേലയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

കേരളത്തിലെ ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും വലിയ വിഭാഗമായ ജമാഅത്തെ ഇസ് ലാമിയോട് കൂട്ടുകൂടും എന്ന് പറയുന്നത സതീശനാണ്. ലോകം മുഴുവന്‍ ഇസ്‌ലാമിക രാഷ്ട്രം വേണമെന്ന് വാദിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് വി.ഡി സതീശന്‍ ഇപ്പോഴും പറയുന്നത്. എന്നിട്ട് വലിയ വര്‍ഗീയ വാദിയാണെന്നും പറഞ്ഞ് നടക്കും. ബി.ജെ.പിയുമായും ആര്‍.എസ്,എസുമായും ജമാഅത്തെ ഇസ് ലാമിയോടുമൊക്കെ തരാതരം ചേരുന്ന സമീപനമാണ് കോണ്‍ഗ്രസിനുള്ളത് അതിനൊപ്പം തന്നെയാണ് ലീഗുമുള്ളത്. എം.വി ഗോവിന്ദന്‍ പറഞ്ഞു.

മതരാഷ്ട്രവാദ നിലപാട് ജമാഅത്തെ ഇസ്‌ലാമി മാറ്റിയെന്ന് വി.ഡി സതീശന്‍ പറഞ്ഞിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് മാറ്റിയിട്ടില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി തന്നെ പറഞ്ഞിട്ടുണ്ടല്ലോയെന്നും പിന്നെയെങ്ങനെയാണ് സതീശന്‍ മാറ്റിയെന്ന് പറയുകയെന്നും അദ്ദേഹം ചോദിച്ചു.

നാല് വോട്ട് കിട്ടാന്‍ വേണ്ടി ഏത് അവസരവാദ സമീപനവും സ്വീകരിക്കുന്നയാളാണ് സതീശന്‍. വര്‍ഗീയതയ്‌ക്കെതിരെ വലിയ പ്രസംഗം നടത്തികൊണ്ടിരിക്കുകയാണ് എന്നാല്‍ മറ്റാര്‍ക്കും പറയാന്‍ അവകാശമില്ലെന്നും പറയും, എം.വി ഗോവിന്ദന്‍ പറഞ്ഞു.

എ.കെ ഷാജി എന്ത് തോന്നിവാസവും പറയാന്‍ ഒരുമടിയുമില്ലാത്ത രാഷ്ട്രീയ നേതാവാണെന്ന് തന്നെ പറയാന്‍ പറ്റാത്ത തോന്നിവാസിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.കെ. ഷാജിയെ പറ്റി ഷാജി പറഞ്ഞതെല്ലാം വെറും തോന്നിവാസമാണെന്നും അദ്ദേഹം പറഞ്ഞു. അതീവ റെയില്‍പാതയ്ക്ക് വേണ്ടി ഏത് തരത്തിലുള്ള നിര്‍ദേശങ്ങളും പരിശോധിക്കുമെന്നും ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘എന്നാല്‍ രമേശ് ചെന്നിത്തലയും സൂധാകാരനും ഇപ്പോള്‍ തന്നെ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. യത്ഥാര്‍ത്ഥത്തില്‍ ഇവരെല്ലാം കേരളത്തിന്റെ വികസന വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവരാണ്. കാലഹരണപ്പെട്ട് പോയ രീതിയാണ് അവതരിപ്പിക്കുന്നത്,’ എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

ജനങ്ങള്‍ക്ക് ഭരണവിരുദ്ധ വികാരമില്ലെന്നും ജനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഗൃഹസന്ദര്‍ശ പരിപാടി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിഗമനം.

ശബരിമല വിഷയത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അവര്‍ക്കുതന്നെ തിരിച്ചടിയായെന്നും ആരെയും സംരക്ഷിക്കില്ലെന്ന നിലപാടാണ് സി.പി.ഐ.എം തുടക്കം മുതല്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധങ്ങള്‍ പുറത്തുവന്നതോടെ മാധ്യമങ്ങള്‍ക്ക് പഴയ ആവേശമില്ലെന്നും എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

Content Highlight: Satheesan will adopt any opportunistic approach to get four votes; MV Govindan

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.