തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ. ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങിയ ചിത്രം ഡിസംബര്‍ 25ന് ക്രിമസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തിയത്.
തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ. ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങിയ ചിത്രം ഡിസംബര്‍ 25ന് ക്രിമസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തിയത്.

സര്‍വ്വം മായ/ Theatrical poster
ആദ്യ ഷോ മുതല്‍ മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമ ഇപ്പോള്‍ ബോക്‌സ് ഓഫീസിലും കുതിപ്പ് തുടരുകയാണ്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം നിവിന്‍ പോളിയുടെ കംബാക്ക് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തിയ ചിത്രം വ്യാഴം, വെള്ളി, ശനി ദിനങ്ങളില്‍ നിന്നായി കേരളത്തില്‍ നിന്ന് 12. 65 കോടിയാണ് ഗ്രോസ് നേടിയത്. ആദ്യ മൂന്ന് ദിവസങ്ങളില്‍ കളക്ഷന്‍ ഒന്ന് തണുത്തെങ്കിലും പിന്നീട് ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച മുന്നേറ്റം നടത്തി. ഞായാറാഴ്ച്ച സിനിമ കേരളത്തില്‍ നിന്ന് മാത്രം 5.72 കോടി ആണ് നേടിയത്. കേരളത്തില്‍ നിന്ന് ആദ്യ വാരാന്ത്യത്തില്‍ ആകെ ചിത്രം 18.37 കോടി നേടി.
ഇപ്പോള്‍ കേരള ബോക്‌സ് ഓഫീസിലെ ഒരു പ്രധാന ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് നിവിന്‍ പോളി. ഈ വര്‍ഷം കേരളത്തില്‍ ഏറ്റവും മികച്ച ഓപ്പണിങ് വീക്കെന്‍ഡ് ഗ്രോസ് നേടിയ മലയാള സിനിമകളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് സര്‍വ്വം മായ.
42.56 കോടിയാണ് എമ്പുരാന്‍ കേരളത്തില്‍ നിന്ന് ആദ്യ വാരം നേടിയത്, 20.30 കോടി സ്വന്തമാക്കി തുടരും ആണ് രണ്ടാം സ്ഥാനത്ത്. 15.50 കോടി നേടിയ കളങ്കാവലിനെ പിന്നിലാക്കിയ സര്‍വ്വം മായ ഇപ്പോള്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 15.38 കോടി ഡീയസ് ഈറെ അഞ്ചാം സ്ഥാനത്തും, ആലപ്പുഴ ജിംഖാന ആറാം സ്ഥാനത്തുമാണ് ഉള്ളത്. 11.30 കോടി നേടിയ ഹൃദയപൂര്‍വ്വം എഴാം സ്ഥാനത്താണ്.
കളക്ഷനില്‍ ഈ നില തുടര്‍ന്നാല്‍ അധികം വൈകാതെ സര്‍വ്വം മായ 50 കോടി നേടുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഫയര്‍ഫ്ളൈ ഫിലിംസിന്റ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
ജസ്റ്റിന്‍ പ്രഭാകരന് സംഗീതം നിര്‍വഹിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശരണ്‍ വേലായുധനാണ്. രതിന്‍ രാധകൃഷ്ണനും അഖില്‍ സത്യനും ചേര്‍ന്നാണ് സിനിമയുടെ എഡിറ്റിങ് ചെയ്തിരിക്കുന്നത്.
Content Highlight: Sarvam Maya has come in third place in the list of Malayalam films that have achieved the best opening weekend gross in Kerala this year