പ്രതീക്ഷിച്ചത് റിങ്കുവിനെ, പക്ഷെ സെഞ്ച്വറി അടിച്ചത് സര്‍ഫറാസും പടിക്കലും; ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ മികച്ച ലീഡില്‍
Sports News
പ്രതീക്ഷിച്ചത് റിങ്കുവിനെ, പക്ഷെ സെഞ്ച്വറി അടിച്ചത് സര്‍ഫറാസും പടിക്കലും; ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ മികച്ച ലീഡില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th January 2024, 5:13 pm

ഇന്ത്യ എ – ഇംഗ്ലണ്ട് ലയണ്‍സ് രണ്ടാം ടെസ്റ്റിലെ രണ്ടാം ദിവസം ഇന്ത്യക്ക് 239 റണ്‍സിന്റെ ലീഡ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 152 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 391 റണ്‍സ് ആണ് നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനു വേണ്ടി ഒലിവര്‍ പ്രിന്‍സ് 81 പന്തില്‍ നിന്ന് 7 ബൗണ്ടറികള്‍ അടക്കം 48 റണ്‍സ് നേടി ഉയര്‍ന്ന സ്‌കോര്‍ നേടിയപ്പോള്‍ ബ്രിന്‍ഡന്‍ കെര്‍സി 75 പന്തില്‍ നിന്ന് 31 റണ്‍സും നേടി.

മറ്റാര്‍ക്കും ഉയര്‍ന്ന സ്‌കോറും നേടാന്‍ സാധിച്ചില്ലായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങില്‍ ആകാശ് ദ്വീപ് നാല് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

എന്നാല്‍ തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ അത്യുഗ്രന്‍ പ്രകടനമാണ് കാഴ്ചവച്ചത്. മലയാളി ഓപ്പണര്‍ ദേവതത്ത് പടിക്കല്‍ 126 പന്തില്‍ നിന്ന് 17 ബൗണ്ടറികള്‍ അടക്കം 105 റണ്‍സ് നേടി തന്റെ സെഞ്ച്വറി തികച്ചത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ പടിക്കല്‍ എട്ട് സെഞ്ച്വരിയാണ് ഇതിനോടകം നേടിയത്. 11 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്. സ്‌ട്രൈക്ക് ചെയ്ത ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ 108 പന്തില്‍ നിന്ന് 7 ബൗണ്ടറികള്‍ അടക്കം 58 റണ്‍സ് നേടി അര്‍ധ സെഞ്ച്വറിയും നേടി.

ഇരുവര്‍ക്കും പുറമേ മധ്യനിരയില്‍ ഇറങ്ങിയ സര്‍ഫ്രാസ് ഖാന്‍ 138 പന്തില്‍ അഞ്ച് സിക്‌സറുകളും 15 ബൗണ്ടറികളും അടക്കം 143 നേടി പുറത്താക്കാതെ ടീമിന്റെ നെടുംതൂണ്‍ ആയി. ലിസ്റ്റ് എയില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണ് നേടിയത്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിങ്കു സിങ്ങിന്റെ പ്രകടനമാണ് ആരാധകരെ നിരാശപ്പെടുത്തിയത്. നാലു പന്തില്‍ നിന്ന് പൂജ്യം റണ്‍സിനാണ് തരാം മടങ്ങിയത്.

എന്നാല്‍ ആറാമനായി ഇറങ്ങിയ വാഷിംഗ്ടണ്‍ സുന്ദര്‍ നിരാശപ്പെടുത്തിയില്ല. 132 പന്തില്‍ നിന്ന് ഒരു സിക്‌സറും 7 ബൗണ്ടറികളും അടക്കം 57 റണ്‍സ് ആണ് താരം സ്വന്തമാക്കിയത്.

ദേവ്ദത്ത് പടിക്കലിന്റെയും സര്‍ഫറസ്ഖാന്റെയും മികച്ച പ്രകടനത്തിലാണ് ഇന്ത്യ വമ്പന്‍ ലീഡിലേക്ക് എത്തിയത്.

 

Content Highlight: Sarfaraz Khan and Devdutt Padikkal hit centuries against England Lions