സന്തോഷ് ട്രോഫി; തെലങ്കാനയ്‌ക്കെതിരെ കേരളത്തിന് ഗോള്‍രഹിത സമനില
Santhosh Trophy
സന്തോഷ് ട്രോഫി; തെലങ്കാനയ്‌ക്കെതിരെ കേരളത്തിന് ഗോള്‍രഹിത സമനില
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th February 2019, 12:54 pm

നെയ്‌വേലി: സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യത റൗണ്ട് ഗ്രൂപ്പ് ബി മത്സരത്തില്‍ തെലങ്കാനയ്‌ക്കെതിരെ കേരളത്തിന് ഗോള്‍രഹിത സമനില. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും കേരളത്തിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. രണ്ട് പകുതിയിലുമായി കേരളത്തിന് പത്തോളം അവസരങ്ങളാണ് ലഭിച്ചത്.

ഇന്നത്തെ മത്സരം സമനിലയായതോടെ മേഖലാ റൗണ്ടില്‍ പുതുച്ചേരി, സര്‍വീസസ് എന്നിവര്‍ക്കെതിരെയുള്ള മത്സരങ്ങള്‍ കേരളത്തിന് നിര്‍ണായകമാവും.

ദക്ഷിണമേഖല യോഗ്യതാ റൗണ്ടിലെ കേരളത്തിന്റെ ആദ്യ മത്സരമാണിത്. ആറിന് പോണ്ടിച്ചേരിയെയും എട്ടിന് സര്‍വീസസിനെയുമാണ് കേരളത്തിന് നേരിടേണ്ടത്. അവസാന റൗണ്ടിലെത്താന്‍ കേരളത്തിന് ഗ്രൂപ്പ് ജേതാക്കളാകണം.

ഇത്തവണ എസ് സീസന്‍ നയിക്കുന്ന ടീമില്‍ ഒമ്പത് പുതുമുഖങ്ങളുണ്ട്. കഴിഞ്ഞ തവണ കപ്പടിച്ച ടീമിലെ പത്തുപേരുണ്ട്. ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണു കഴിഞ്ഞ വര്‍ഷം കേരളം ആറാം കിരീടം സ്വന്തമാക്കിയത്.