2025 ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം ശ്രീലങ്കക്കെതിരെ ഇന്ത്യ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ ഓവറിലാണ് മെന്‍ ഇന്‍ ബ്ലൂ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സിനൊപ്പമെത്തിയാണ് ശ്രീലങ്ക മത്സരത്തെ സൂപ്പര്‍ ഓവറിലെത്തിച്ചത്. സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക ഉയര്‍ത്തിയ മൂന്ന് റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഒന്നാം പന്തില്‍ തന്നെ മറികടക്കുകയായിരുന്നു.
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. താരം 31 പന്തില്‍ 61 റണ്‍സ് സ്‌കോര്‍ ചെയ്തു. ഒപ്പം തിലക് വര്‍മയും സഞ്ജു സാംസണും മികച്ച പ്രകടനം നടത്തി. തിലക് 49 റണ്‍സ് നേടിയപ്പോള്‍ സഞ്ജു 39 റണ്‍സും സ്വന്തമാക്കി. മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് സഞ്ജു മികച്ച ബാറ്റിങ് പുറത്തെടുത്തത്.
ഇതോടെ ഒരു മിന്നും നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ ലിസ്റ്റില്‍ മുന്‍ താരവും നിലവിലെ ഇന്ത്യന്‍ ടീം പരിശീലകനുമായ ഗൗതം ഗംഭീറിനെ മറികടക്കാനാണ് സഞ്ജുവിന് സാധിച്ചത്. നിലവില്‍ ഈ റെക്കോഡ് ലിസ്റ്റില്‍ 12ാമനാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍.
അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍, മത്സരം, റണ്‍സ് എന്ന ക്രമത്തില്‍
ശ്രീലങ്കക്കായി പാതും നിസങ്കയും കുശാല്‍ പെരേരയും നടത്തിയ വമ്പന്‍ പോരാട്ടമായിരുന്നു ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. നിസങ്ക 58 പന്തില്‍ ആറ് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടിയപ്പോള്‍ പെരേര 32 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സുമടക്കം 58 റണ്‍സുമാണ് സ്വന്തമാക്കിയത്. അതേസമയം ഇന്ത്യക്ക് വേണ്ടി ഹര്‍ദിക്ക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിദ് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും നേടി മികവ് പുലര്‍ത്തി.
Content Highlight: Sanju Samson Surpass Gautham Gambhir In A Great Record Achievement