ഐ.പി.എല്‍ 2026നോട് അനുബന്ധിച്ച് സൂപ്പര്‍ താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയിരുന്നു. ഇപ്പോള്‍ സഞ്ജു സാംസണെ സ്വാഗതം ചെയ്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്ത് വിട്ട പ്രൊമോ വീഡിയ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
മലയാളി സിനിമാ നടനും സംവിധായനുമായ ബേസില്‍ ജോസഫും വീഡിയോയിലുടനീളമുണ്ട്. സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും സഞ്ജു സാംസണും കൊളാബ് ചെയ്ത് പങ്കുവെച്ച വീഡിയോ മിനിട്ടുകള്‍ക്കുള്ളിലാണ് രണ്ട് മില്ല്യണ്‍ കവിഞ്ഞത്.
അതേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് സൂപ്പര്‍ താരമായ രവീന്ദ്ര ജഡേജയേയും സാം കറനിനേയും ട്രേഡ് ചെയ്താണ് സഞ്ജുവിനെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.
സഞ്ജുവിന്റെ വരവോടെ കഴിഞ്ഞ സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച ചെന്നൈ വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. മാത്രമല്ല 2026 ഐ.പി.എല്‍ സീസണിന് മുന്നോടിയായി വരുന്ന ഡിസംബര്‍ 15 നടക്കുന്ന മിനി താര ലേലത്തിലും ചെന്നൈ മറ്റ് താരങ്ങളെ ടീമിലെത്തിച്ചേക്കും.