ഏഷ്യാ കപ്പിന് തൊട്ടുമുമ്പ് നടക്കുന്ന കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു സാംസണ്‍ തന്റെ പ്രതിഭ വീണ്ടും തെളിയിക്കുകയാണ്. ടി-20 ഫോര്‍മാറ്റിന് വേണ്ടത് അറ്റാക്കിങ് ക്രിക്കറ്ററാണെങ്കില്‍, അതിന് ഇന്ത്യയ്ക്ക് മുമ്പിലുള്ള ഏറ്റവും മികച്ച ഉത്തരം താനാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് സഞ്ജു കെ.സി.എല്ലില്‍ തന്റെ സമഗ്രാധിപത്യം തുടരുന്നത്.
ടൂര്‍ണമെന്റില്‍ ഇതുവരെ ബാറ്റെടുത്തത് നാല് ഇന്നിങ്‌സില്‍, അതില്‍ മൂന്ന് മത്സരത്തില്‍ ഓപ്പണറായി. നേടിയത് 182.69 സ്‌ട്രൈക്ക് റേറ്റില്‍ 285 റണ്‍സ്. മധ്യനിരയില്‍ ഇറങ്ങിയപ്പോള്‍ അമ്പേ നിരാശപ്പെടുത്തിയ സഞ്ജു, തന്റെ നാച്ചുറല്‍ പൊസിഷനായ ടോപ്പ് ഓര്‍ഡറിലേക്ക് മാറിയപ്പോള്‍ ബാറ്റില്‍ കാത്തുവെച്ച കൊടുങ്കാറ്റിനെ സ്വതന്ത്രനാക്കി വിട്ടു. ഫലമോ, ടോട്ടല്‍ ഡിസ്ട്രക്ഷനും.
നിലവില്‍ കെ.സി.എല്ലിന്റെ ബാറ്റിങ് റെക്കോഡുകളില്‍ പലതും സഞ്ജുവിന്റെ പേരിലാണ്. ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരം, ഏറ്റവും മികച്ച ബാറ്റിങ് ശരാശരി തുടങ്ങിയ റെക്കോഡുകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന താരം, റണ്‍ വേട്ടക്കാരുടെ പട്ടികയിലും മുമ്പില്‍ തന്നെയുണ്ട്.
കെ.സി.എല്‍ 2025 – ഏറ്റവുമധികം റണ്‍സ്
(താരം – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)
അഹമ്മദ് ഇമ്രാന്‍ – തൃശൂര്‍ ടൈറ്റന്‍സ് – 5 – 347
സഞ്ജു സാംസണ്‍ – കൊച്ചി ബ്ലൂ ടൈഗേഴ്സ് – 4 – 285
കൃഷ്ണ പ്രസാദ് – ട്രിവാന്‍ഡ്രം റോയല്‍സ് – 6 – 217
രോഹന്‍ എസ്. കുന്നുമ്മല്‍ – കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് – 5 – 205
വിഷ്ണു വിനോദ് – ആരീസ് കൊല്ലം സെയ്ലേഴ്സ് – 5 – 203
കെ.സി.എല്‍ 2025 – ഉയര്‍ന്ന സ്‌കോര്‍
(താരം – ടീം – എതിരാളികള്‍ – സ്‌കോര്‍)
സഞ്ജു സാംസണ്‍ – കൊച്ചി ബ്ലൂ ടൈഗേഴ്‌സ് – ആരീസ് കൊല്ലം സെയ്‌ലേഴ്‌സ് – 121 (51)
അഹമ്മദ് ഇമ്രാന്‍ – തൃശൂര്‍ ടൈറ്റന്‍സ് – കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് – 100 (55)