500k ലൈക്ക്‌സ് & കൗണ്ടിങ്; വെറും നാല് മണിക്കൂറില്‍ സോഷ്യല്‍ മീഡിയ കത്തിച്ച് സഞ്ജു
Cricket
500k ലൈക്ക്‌സ് & കൗണ്ടിങ്; വെറും നാല് മണിക്കൂറില്‍ സോഷ്യല്‍ മീഡിയ കത്തിച്ച് സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th December 2025, 7:30 pm

 

2026 ടി – 20 ലോകകപ്പിനുള്ള ടീമിനെ മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യന്‍ മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങുന്ന ടൂര്‍ണമെന്റില്‍ താരം ടീമിന്റെ ഓപ്പണറായി എത്താന്‍ തന്നെയാണ് സാധ്യതകള്‍.

ഇപ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിച്ചതിന് ശേഷം സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. താരം താന്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കുന്ന ഫോട്ടോയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

View this post on Instagram

A post shared by Sanju V Samson (@imsanjusamson)

2024ല്‍ പുറത്തിറങ്ങിയ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സിലെ ഗാനത്തിന്റെ ‘നിറങ്ങള്‍ മങ്ങുകില്ല കട്ടായം’ എന്ന വരികള്‍ അടിക്കുറിപ്പ് എഴുതിയാണ് താരം പോസ്റ്റ് പങ്കുവെച്ചത്.

സഞ്ജു പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ വന്‍ പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. പോസ്റ്റിന് ലൈക്ക് അടിച്ചും കമന്റ് ചെയ്തും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റ് പങ്കുവെച്ച് നാല് മണിക്കൂറിനുള്ളില്‍ തന്നെ 552 k അഥവാ 552,000? ലൈക്കാണ് താരത്തിന്റെ പോസ്റ്റിന് ലഭിച്ചത്. ഒപ്പം 23.3 k കമന്റും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

സഞ്ജു സാംസൺ. Photo: BCCI/x.com

ഒപ്പം 11.8 k പേര്‍ സഞ്ജുവിന്റെ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. കൂടാതെ, 3000ലധികം പേര്‍ സ്വന്തം വാളിലും ഈ പോസ്റ്റ് പങ്കുവെച്ചു.

ആരാധകര്‍ മാത്രമല്ല, പല മലയാളി കായിക താരങ്ങളും സഞ്ജുവിന്റെ പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ അനസ് എടത്തൊടിക, വിനീത് സി.കെ, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സഹല്‍ അബ്ദുള്‍ സമദ് എന്നിവര്‍ കമ്മന്റ് ചെയ്തിട്ടുണ്ട്.

അതേസമയം, ഫെബ്രുവരി ഏഴ് മുതലാണ് ടി – 20 ലോകകപ്പിന് തുടക്കമാവുന്നത്. മാര്‍ച്ച് എട്ട് വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

 

Content Highlight: Sanju Samson’s post acquire more than 500k likes after getting spot in Indian Cricket Team T20 World Cup squad