സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും മത്സരം അഹമ്മദാബാദില്‍ നടക്കുകയാണ്. മത്സരത്തിന്റെ പ്ലെയിങ് ഇലവനില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് ഇടം ലഭിച്ചിരിക്കുകയാണ്. ഓപ്പണിങ് പൊസിഷനില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് പകരമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. എന്നാല്‍ ഈ അവസരം സഞ്ജുവിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.
മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ സഞ്ജുവിന് ഭാവിയില്‍ ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കൂ. അതില്‍ പ്രധാനപ്പെട്ടത് വരാനിരിക്കുന്ന ടി-20 ലോകകപ്പാണ്. ലോകകപ്പിനുള്ള സ്‌ക്വാഡ് നാളെ (ഡിസംബര്‍ 20) വരാനിരിക്കുമ്പോള്‍ സഞ്ജുവിന് സ്‌ക്വാഡില്‍ ഇടം നേടണമെങ്കില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കേണ്ടി വരും. ഇതോടെ ഇന്ന് സഞ്ജുവിനെ കാത്തിരിക്കുന്നത് ഒരു ജീവന്‍ മരണ പോരാട്ടം തന്നെയാണ്.
അതേസമയം മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ പരമ്പരയില്‍ 2-1ന് മുന്നിലുള്ളത് ഇന്ത്യയാണ്. പരമ്പരയിലെ അവസാന മത്സരത്തില്‍ സമനില പിടിക്കാന്‍ പ്രോട്ടിയാസിന് വിജയം അനിവാര്യമാണ്.
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ (വി.കെ), വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്മീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി
ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം(ക്യാപ്റ്റന്‍), ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊണോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, മാര്‍ക്കോ യാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, ലുങ്കി എന്‍ഗിഡി, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍
Content Highlight: Sanju Samson named in India’s Playing 11 for the fifth T20I against South Africa