ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം മത്സരത്തിലും സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നിരാശനാക്കിയിരിക്കുകയാണ്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മൂന്ന് പന്ത് നേരിട്ട് ഒറ്റ റണ്‍സിനാണ് സഞ്ജു പുറത്തായത്.
ആദ്യ മൂന്ന് മത്സരത്തിലും സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറിന് വിക്കറ്റ് നല്‍കി മടങ്ങിയ സഞ്ജു നാലാം മത്സരത്തില്‍ സാഖിബ് മഹ്‌മൂദിനാണ് വിക്കറ്റ് നല്‍കിയത്.
എം.സി.എയിലും ഒറ്റയക്കത്തിന് മടങ്ങിയതോടെ ഒരു മോശം റെക്കോഡും സഞ്ജുവിനെ തേടിയെത്തി. അന്താരാഷ്ട്ര ടി-20ഐയില്‍ തുടര്‍ച്ചയായ മൂന്നോ അതിലധികമോ മത്സരങ്ങളില്‍ ഒറ്റയക്കത്തിന് പുറത്താകുന്ന ഓപ്പണര്‍മാരുടെ പട്ടികയിലാണ് സഞ്ജുവിന് ഇടം ലഭിച്ചത്.
ഇതിഹാസ താരം വിരേന്ദര്‍ സേവാഗും വിരാട് കോഹ്‌ലിയും ശുഭ്മന്‍ ഗില്ലും അടക്കമുള്ള താരങ്ങള്‍ ഈ ലിസ്റ്റിന്റെ ഭാഗമാണ്.
അന്താരാഷ്ട്ര ടി-20യില്‍ തുടര്‍ച്ചയായി മൂന്നോ അതിലധികമോ മത്സരങ്ങളില്‍ ഒറ്റയക്കത്തിന് പുറത്താകുന്ന ഇന്ത്യന്‍ ഓപ്പണര്‍മാര്‍
അതേസമയം, മത്സരത്തില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ 79 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 26 പന്തില്‍ 30 റണ്‍സ് നേടിയ റിങ്കു സിങ്ങിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് അവസാനമായി നഷ്ടമായത്.