| Wednesday, 4th February 2026, 7:00 pm

സഞ്ജുവല്ല, ഓപ്പണിങ്ങില്‍ അഭിഷേകും കിഷനും; പ്രോട്ടിയാസിനെതിരെ ടോസ് നേടി ഇന്ത്യ

ശ്രീരാഗ് പാറക്കല്‍

ലോകകപ്പിന് മുന്നോടിയായി ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ നടക്കുന്ന മത്സരം നവി മുംബൈയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. ഓപ്പണിങ് പൊസിഷനില്‍ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനുമാണ് ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. ടീമില്‍ തിലക് വര്‍മയും തിരിച്ചെത്തിയിട്ടുണ്ട്.

മലയാളി താരം സഞ്ജുവിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റിയാണ് ഇന്ത്യയുടെ പ്ലെയിങ് ലൈന്‍ അപ്. ഏറെ കാലത്തിന് ശേഷം ടീമിലെത്തിയ ഇഷാന്‍ കിഷന്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ മിന്നും പ്രകടനം നടത്തിയാണ് ഓപ്പണിങ് പൊസിഷന്‍ സ്വന്തമാക്കിയത്.

ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് പൊസിഷന്‍ തിരികെ എത്താന്‍ സഞ്ജുവിന് സാധിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചില്ല. കിവീസിനെതിരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് സഞ്ജു 46 റണ്‍സാണ് എടുത്തത്. ഇതോടെ സഞ്ജുവിന്റെ ലോകകപ്പ് പ്ലെയിങ് ഇലവനിലെ സ്ഥാനവും തുലാസിലാണ്.

അതേസമയം കിവീസിനെതിരായ പരമ്പയിലെ നാല് ഇന്നിങ്സുകളില്‍ നിന്ന് 53.75 ശരാശരിയിലും 231+ സ്‌ട്രൈക്ക് റേറ്റിലും 215 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ സഞ്ജുവിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയായിരുന്നു കിഷന്റെ പ്രകടനം.

സന്നാഹ മത്സരമായതിനാല്‍ 15 അംഗ ടീമിലെ ആര്‍ക്കും ബാറ്റിംഗിനും ബൗളിംഗിനും അവസരമുണ്ട്. അതുകൊണ്ട് തന്നെ സഞ്ജുവിനും അവസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യ സ്‌ക്വാഡ്

അഭിഷേക് ശര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റയാന്‍ റിക്കെല്‍ട്ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ജേസണ്‍ സ്മിത്ത്, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സെന്‍, ജോര്‍ജ് ലിന്‍ഡെ, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, ക്വേന മഫാക്ക, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ട്ട്‌ജെ, കാഗിസോ റബാഡ

Content Highlight: Sanju Samson dropped from India’s opening pair for warm-up match against South Africa

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more