ഇന്ത്യ – ഇംഗ്ലണ്ട് ഡെഡ് റബ്ബര്‍ മത്സരത്തില്‍ സന്ദര്‍ശകര്‍ക്കെതിരെ മികച്ച ടോട്ടലിലേക്കാണ് ഇന്ത്യ നടന്നടുക്കുന്നത്. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടി സഞ്ജു സ്‌കോര്‍ ബോര്‍ഡ് ഓപ്പണ്‍ ചെയ്തു. ആര്‍ച്ചറിന്റെ ആദ്യ ഓവറില്‍ മറ്റൊരു സിക്‌സറും ഫോറും നേടി ആദ്യ ഓവറില്‍ തന്നെ 16 റണ്‍സ് ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നേരിട്ട തൊട്ടടുത്ത പന്തില്‍ മറ്റ് മത്സരങ്ങളിലേതെന്ന പോലെ ക്യാച്ച് നല്‍കി സഞ്ജു പുറത്തായി.
ആകെ നേടിയത് 16 റണ്‍സാണെങ്കിലും പല റെക്കോഡുകളും സ്വന്തമാക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു.
അന്താരാഷ്ട്ര ടി-20യില്‍ ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്കാണ് സഞ്ജു നടന്നുകയറിയത്. ഇതിന് മുമ്പ് രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്.
ടി-20ഐ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ സിക്‌സര്‍ നേടിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍
(താരം – എതിരാളികള്‍ – വര്‍ഷം – വേദി എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – ഇംഗ്ലണ്ട് – 2021 – അഹമ്മദാബാദ്
യശസ്വി ജെയ്‌സ്വാള്‍ – സിംബാബ്‌വേ – 2024 – ഹരാരെ
സഞ്ജു സാംസണ്‍ – ഇംഗ്ലണ്ട് – 2025 – വാംഖഡെ*
#SanjuSamson has just put one OUT OF THE GROUND! 💥🏏
തന്റെ കരിയറില്‍ ഇതാദ്യമായാണ് സഞ്ജു ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ സിക്‌സര്‍ നേടുന്നത് എന്നതും ശ്രദ്ധേയമാണ്. അതും രണ്ട് സിക്‌സറുകള്‍.
ഇതിനൊപ്പം മറ്റൊരു റെക്കോഡ് നേട്ടവും സഞ്ജു സ്വന്തമാക്കി. ഒരു അന്താരാഷ്ട്ര ടി-20 മത്സരത്തിന്റെ ആദ്യ ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും സഞ്ജുവിന് സാധിച്ചു. വിരേന്ദര്‍ സേവാഗാണ് റെക്കോഡില്‍ ഒന്നാമതുള്ളത്.
അന്താരാഷ്ട്ര ടി-20യിലെ ആദ്യ ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം
(താരം – എതിരാളകള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)