ഐ.പി.എല്‍ മാമാങ്കത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 22ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
ആരാധകരുടെ ഫേവറേറ്റുകളായ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരം മാര്‍ച്ച് 23ന് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലാണ് നടക്കുക. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഏറ്റുമുട്ടാനിരിക്കുന്നത്.
വെടിക്കെട്ട് ബാറ്ററും സ്റ്റാര്‍ വിക്കറ്റ് കീപ്പറുമായ സഞ്ജുവിന് ഇംഗ്ലണ്ടിനെതിരായ ടി-20 മത്സരത്തില്‍ പരിക്ക് പറ്റിയത് രാജസ്ഥാന്‍ റോയല്‍സിന് വലിയ വെല്ലുവിളിയായിരുന്നു.
കൈവിരലിന്റെ പരിക്ക് കാരണം സര്‍ജറി ചെയ്യേണ്ട അവസ്ഥയായിരുന്നു സഞ്ജുവിന്. ശേഷം താരത്തിന് നാല് ആഴ്ച്ചയോളം വിശ്രമം ആവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങള്‍ സഞ്ജുവിന് നഷ്ടപ്പെട്ടേക്കാമെന്ന് വരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ രാജസ്ഥാന്‍ ആരാധകരെത്തേടി ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. സര്‍ജറിക്ക് ശേഷമുള്ള വിശ്രമത്തിനൊടുവില്‍ സഞ്ജു രാജസ്ഥാന്‍ ക്യാമ്പില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. ഇതോടെ തന്റെ ആദ്യത്തെ പരിശീലന സെഷനില്‍ സജീവമാകാനും മികച്ച രീതിയില്‍ തിരിച്ച് വരാനുമാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ ലക്ഷ്യമിടുന്നത്.
Straight from the airport ➡️ to our first practice match ➡️ to making everyone smile like he does! 💗💗 pic.twitter.com/da89DV0Jgt