ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്ക് തുടക്കമാവുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ജനുവരി 22നാണ് (ഇന്ന്) പരമ്പരയുടെ ആദ്യ മത്സരം. ഇതോടെ ഏറെ ആവശത്തിലാണ് ക്രിക്കറ്റ് ലോകം. അഞ്ച് ടി-20കളാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക. ഈ കലണ്ടര്‍ ഇയറില്‍ ഇന്ത്യയുടെ ആദ്യ ഹോം മത്സരവും വൈറ്റ് ബോള്‍ മത്സരവുമാണിത്.
സ്വക്വാഡില്‍ ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസണാണ്. ഇന്ത്യയ്ക്ക് വേണ്ടി കഴിഞ്ഞ മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സഞ്ജു 2025 ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വാഡില്‍ ഉണ്ടായിരുന്നില്ല. ഇതോടെ പല ചര്‍ച്ചകളും ഉടലെടുത്തിരുന്നു. എന്നിരുന്നാലും ടി-20യില്‍ സഞ്ജു മിന്നും പ്രകടനം കാഴ്ചവച്ച് തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ആരാകരെ ആവേശത്തിലാക്കുന്ന മറ്റൊരു വിഷയം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബടലറും സഞ്ജുവും നേര്‍ക്ക് നേര്‍ ഏറ്റിമുട്ടുന്നു എന്നതാണ്. ആദ്യമായാണ് ഇരുവരും ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ യുദ്ധമുഖം തുറക്കുന്നത്. ഇതുവരെ ബട്‌ലറിനോ സഞ്ജുവിനോ ക്രിക്കറ്റില്‍ പരസ്പരം ഏറ്റുമുട്ടാന്‍ സാധിട്ടില്ല. ഇക്കുറി ആരാധകരെ ഏറ്റവും ആവേശത്തിലാക്കുന്ന കാര്യവും ഇതാണ്.
2025 ഐ.പി.എല്‍ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ സ്റ്റാര്‍ ബാറ്റര്‍ ബട്‌ലറിനെ വിട്ടയച്ചിരുന്നു. ഫ്രാഞ്ചൈസി തന്നെ നിലനിര്‍ത്തതില്‍ ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവും ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ജോസ് ബടലറും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുന്നത്. ഇതോടെ ഈഡന്‍ഗാര്‍ഡന്‍സില്‍ പെടിപറക്കുമെന്ന് ഉറപ്പാണ്.
ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ബാക് ടു ബാക് സെഞ്ച്വറി നേടിയ സഞ്ജു കഴിഞ്ഞ വര്‍ഷം മൂന്ന് സെഞ്ച്വറികളാണ് നേടിയത്. വെറും അഞ്ച് ഇന്നിങ്‌സില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ടി-20യില്‍ 37 മത്സരത്തിലെ 33 ഇന്നിങ്‌സില്‍ നിന്ന് 810 റണ്‍സാണ് സഞ്ജു നേടിയത്.