| Saturday, 6th September 2014, 10:57 am

യു.എസ് ഓപ്പണ്‍; സാനിയ സഖ്യത്തിന് കിരീടം

ഡൂള്‍ന്യൂസ് ഡെസ്‌ക്


[] ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സാനിയാ മിര്‍സ-ബ്രൂണോ സുവാരസ് സഖ്യത്തിന് കിരീടം. ഫൈനലില്‍ അമേരിക്കന്‍-മെക്‌സിക്കന്‍ കൂട്ടുകെട്ടായ  സ്പിയേഴ്‌സ-ഗോണ്‍സാലസ് സഖ്യത്തെയാണ് ഇന്ത്യാബ്രസീല്‍ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-1, 2-6,11-9 (ടൈ ബ്രേക്കര്‍).

സാനിയയുടെ ആദ്യ യു.എസ് ഓപ്പണ്‍ കിരീടമാണിത്. മൂന്നാം തവണയാണ് സാനിയ ഗ്രാന്‍ഡ്‌സലാം മിക്‌സഡ് ഡബിള്‍സ് കിരീടം നേടുന്നത്. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായുള്ള ഈ വിജയം സാനിയയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചേക്കും. വനിതാ ഡബിള്‍സില്‍  സിംബാവെയുടെ കാര ബ്ലാക്കുമൊത്ത്  സെമിയില്‍ തോറ്റതിനു പിന്നാലെയാണ് സാനിയയുടെ ജയം.

രണ്ടുതവണ മാച്ച് പോയിന്റില്‍നിന്നു രക്ഷപ്പെട്ട റോജര്‍ ഫെഡറര്‍ അദ്ഭുത വിജയത്തോടെ പുരുഷവിഭാഗം സെമിയിലെത്തി.ഫ്രാന്‍സില്‍ നിന്നുള്ള ഗെയ്ല്‍ മോണ്‍ഫില്‍സിനെതിരെ 4-6, 3-6, 6-4, 7-5, 6-2 സ്‌കോറിലായിരുന്നു ഫെഡററിന്റെ വിജയം. രണ്ടു സെറ്റ് പിന്നില്‍നിന്നശേഷം തിരിച്ചടിച്ചു ഫെഡറര്‍ വിജയത്തിലെത്തുന്നത് ഒന്‍പതാം തവണയാണ്.

14-ാം സീഡ് മാരിന്‍ സിലിക് ആണ് സെമിയില്‍ ഫെഡററിന്റെ എതിരാളി. ആറാം യുഎസ് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന ഫെഡറര്‍ക്ക് 17 ഗ്രാന്‍സ്‌ലാം കിരീടങ്ങളുടെ അനുഭവസമ്പത്തുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more