ജംഷീന മുല്ലപ്പാട്ട്
ജംഷീന മുല്ലപ്പാട്ട്
ഞങ്ങളുടെ ദൈവങ്ങൾ ഹൈന്ദവരല്ല; ഞങ്ങളുടെ ദൈവങ്ങളെ കയ്യേറുന്നവരോട് പറയാനുള്ളത്
ജംഷീന മുല്ലപ്പാട്ട്
Friday 12th October 2018 9:29am
Friday 12th October 2018 9:29am

സവര്‍ണ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വ്യാപനത്തിന് ആര്‍.എസ്.എസിനും സംഘപരിവാറിനും വിലങ്ങുതടിയായി നില്‍ക്കുന്നത് ആദിവാസി ദളിത് ജനതയുടെ സാമൂഹിക സ്ഥാനവും സാംസ്‌ക്കാരിക അസ്ഥിത്വവുമാണ്. ഇതിനെ മറികടക്കാനാണവര്‍ ആദിവാസി, ദളിത് ജനതയെ ഹിന്ദ്വുത്വ വല്‍ക്കാരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഇതിന് ഒരുദാഹരണമാണ് കരിന്തണ്ടനെ ഹൈന്ദവ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്.

ആര്‍.എസ്.എസിന്റെയും സംഘപരിവാറിന്റെയും നിയന്ത്രണത്തിലുള്ള വനവാസി കല്യാണ്‍ എന്ന സംഘടനയാണ് വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ ആദ്യമായി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ തന്നെ ആദിവാസി മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ സംഘപരിവാര്‍ ഒരു മോഡലായി ഉയര്‍ത്തിപ്പിടിക്കുന്നതും വയനാടാണ്.

സാമുദായിക പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ച് പള്ളിയറ രാമനെ മുന്‍നിര്‍ത്തി കുറിച്ച്യ, കുറുമ കമ്മ്യൂണിറ്റികളുടെ ഇടയിലായിരുന്നു ആദ്യകാലത്ത് വനവാസി കല്യാണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ആദിവാസികളുടെ ആചാരവും അനുഷ്ടാനവും നിലനിന്നിരുന്ന കാവുകളെയായിരുന്നു ആദ്യം സംഘപരിവാറുകാര്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് ശിവനെന്നും വിഷ്ണുവെന്നും പറഞ്ഞ് അത് ഹൈന്ദവ ക്ഷേത്രങ്ങളാി. ദൈന്യംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആദിവാസികളുടെ ആചാരത്തിലും വിശ്വാസത്തിലും എവിടേയും ഹൈന്ദവ ദൈവങ്ങളില്ല.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം