| Wednesday, 5th March 2025, 7:45 am

പലരും അവര്‍ക്ക് സിനിമയാണ് എല്ലാമെന്ന് പറയാറുണ്ട്; എനിക്ക് സിനിമയേക്കാള്‍ പ്രധാനപ്പെട്ടത് മറ്റൊന്ന്: സംഗീത് പ്രതാപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് പരിചിതനായ നടനാണ് സംഗീത് പ്രതാപ്. ഒരു എഡിറ്ററായിട്ടാണ് അദ്ദേഹം മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ചുരുക്കം സിനിമകള്‍ കൊണ്ട് അഭിനയത്തില്‍ തന്റേതായ സ്ഥാനം നേടാന്‍ സംഗീതിന് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പ്രേമലു സിനിമയിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രം സംഗീതിന് കേരളത്തിന് പുറത്തും വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു.

ഇപ്പോള്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ബന്ധങ്ങളെ കുറിച്ച് പറയുകയാണ് സംഗീത് പ്രതാപ്. പാഷനേക്കാള്‍ തന്നെ ആക്ടിങ്ങില്‍ സ്റ്റിക്ക് ചെയ്യിക്കുന്നതും അതില്‍ പിടിച്ചു നിര്‍ത്തുന്നതും ആളുകള്‍ തരുന്ന സ്‌നേഹമാണെന്നാണ് സംഗീത് പറയുന്നത്. പാഷനേക്കാള്‍ താന്‍ കൊതിക്കുന്നത് ആളുകള്‍ക്ക് തന്നോടുള്ള ഇഷ്ടമാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘പലപ്പോഴും ഫ്രണ്ട്ഷിപ്പാണ് നമ്മളെ ഡ്രൈവ് ചെയ്യുന്നത്. ഫ്രണ്ട്ഷിപ്പെന്ന് പറയുന്നതിനേക്കാള്‍ അതിനെ റിലേഷന്‍ഷിപ്പെന്ന് ഡിഫൈന്‍ ചെയ്യുന്നതാണ് എനിക്ക് ഇഷ്ടം. അതില്‍ പാരന്‍സും നമ്മള്‍ സ്‌നേഹിക്കുന്ന കുറേ ആളുകളും ഉള്‍പ്പെടുമല്ലോ.

എനിക്ക് പാഷന്‍ ഇല്ലെന്ന് ഞാന്‍ പറയില്ല. എന്നാല്‍ പാഷനേക്കാള്‍ എന്നെ ആക്ടിങ്ങില്‍ സ്റ്റിക്ക് ചെയ്യിക്കുന്നതും അതില്‍ തന്നെ ഇപ്പോള്‍ പിടിച്ചു നിര്‍ത്തുന്നതും ആളുകള്‍ തരുന്ന സ്‌നേഹമാണ്. പാഷനേക്കാള്‍ ഞാന്‍ കൊതിക്കുന്നത് ആളുകള്‍ക്ക് എന്നോടുള്ള ഇഷ്ടമാണ്.

അതുകൊണ്ട് എന്നോടുള്ള ആളുകളുടെ സ്‌നേഹവും സന്തോഷവും കാണുമ്പോഴും നമ്മള്‍ കാരണം ആളുകള്‍ ചിരിക്കുന്നത് കാണുമ്പോഴും എനിക്ക് സന്തോഷം തോന്നും. അതാണ് എന്നെ ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

നമ്മളുടെ ഫ്രണ്ട്ഷിപ്പുകളും അച്ഛനും അമ്മയും ഒക്കെ പ്രധാനപ്പെട്ടതാണ്. ഇവരോടുള്ള സ്‌നേഹവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നെ ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്ന കാര്യങ്ങളില്‍ ഒന്ന് അത് തന്നെയാണ്.

എനിക്ക് സിനിമയൊക്കെ പ്രധാനപ്പെട്ടതാണ്. അല്ലെന്നല്ല ഞാന്‍ പറയുന്നത്. എല്ലാവരും സിനിമയാണ് അവരുടെ എല്ലാമെന്ന് പറയാറുണ്ട്. പക്ഷെ എനിക്ക് അതിനേക്കാള്‍ കുറച്ച് മുകളില്‍ എന്റെ റിലേഷന്‍ഷിപ്പുകള്‍ തന്നെയാണ്. അതിന് ശേഷമാണ് സിനിമ വരുന്നത്.

ഞാനിത് സിനിമയോടുള്ള ബഹുമാന കുറവുകൊണ്ട് പറയുന്നതല്ല. എപ്പോഴും മറ്റുള്ളവരോടുള്ള റിലേഷന്‍ഷിപ്പുകള്‍ നമുക്ക് വേണം. കാരണം എന്തായാലും നമുക്ക് അങ്ങോട്ട് തന്നെ അവസാനം തിരിച്ചു പോകേണ്ടി വരുമല്ലോ,’ സംഗീത് പ്രതാപ് പറയുന്നു.

ContentHighlight: Sangeeth Prathap Talks About Relationships

We use cookies to give you the best possible experience. Learn more