| Thursday, 3rd July 2025, 1:39 pm

ഒരു പുതുമുഖ നടനോട് അത്രയൊന്നും ചെയ്യേണ്ട കാര്യം ബേസിലേട്ടനില്ല, പക്ഷേ അദ്ദേഹം അങ്ങനെയാണ്: സന്ദീപ് പ്രദീപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷോര്‍ട്ട് ഫിലിമുകളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് സന്ദീപ് പ്രദീപ്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയാണ് സന്ദീപിന്റെ ആദ്യചിത്രമെങ്കിലും ബേസില്‍ ജോസഫ് നായകനായ ഫാലിമിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഈ വര്‍ഷത്തെ ഗംഭീര വിജയങ്ങളായ ആലപ്പുഴ ജിംഖാനയിലും പടക്കളത്തിലും സന്ദീപിന്റെ സാന്നിധ്യമുണ്ടായിരുന്നു.

ഇപ്പോള്‍ ബേസിലിനെ കുറിച്ച് സംസാരിക്കുകയാണ് സന്ദീപ് പ്രദീപ്. സിനിമയില്‍ തന്നെ ഒരുപാട് പിന്തുണച്ച വ്യക്തിയാണ് ബേസിലെന്നും ഒരു പുതുമുഖ നടനെ സപ്പോര്‍ട്ട് ചെയ്യേണ്ട രീതിയേക്കാള്‍ മുളില്‍ അദ്ദേഹം തന്നെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയൊരു ആര്‍ട്ടിസ്റ്റിന് കൊടുക്കേണ്ട സ്വീകാര്യതയേക്കാള്‍ കൂടുതല്‍ സ്‌നേഹവും പരിഗണനയും അദ്ദേഹം തന്നിട്ടുണ്ടെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹം തനിക്ക് ഒരുപാട് പ്രചോദനമാണെന്നും സന്ദീപ് പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബേസില്‍ ഏട്ടന്‍ എന്നെ ഈ സിനിമയില്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്രയും ലീഡായിട്ടുള്ള ഒരു ഡയറക്ടര്‍, ഒരു ആക്ടര്‍ പുതിയൊരാളെ സപ്പോര്‍ട്ട് ചെയ്യേണ്ട ഒരു രീതിയുണ്ടല്ലോ, അതിന്റെയൊക്കെ എക്‌സ്ട്രീം ലെവല്‍ എന്നെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ബേസിലേട്ടന്‍. പുതിയൊരു ആക്ടറിന് കൊടുക്കേണ്ട സ്വീകാര്യതയേക്കാള്‍ കൂടുതല്‍ സ്‌നേഹവും സപ്പോര്‍ട്ടും എനിക്ക് തന്നിട്ടുണ്ട്.

ഇപ്പോള്‍ ഇന്റര്‍വ്യൂസില്‍ പോകുകയാണെങ്കിലും ബേസിലേട്ടന്‍ എന്നെ കുറിച്ച് പറയും. എന്നെ ചുമ്മാ പുകഴ്ത്തിയൊക്കെ പറയും. അങ്ങനെയൊന്നും ബേസിലേട്ടന് ചെയ്യേണ്ട കാര്യമില്ല. അദ്ദേഹം എന്നെ പുഷ് ചെയ്യാന്‍, അല്ലെങ്കില്‍ സപ്പോര്‍ട്ട് ചെയ്യാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. ബേസിലേട്ടനെ കാണുമ്പോള്‍ നമ്മള്‍ വളരെ ഇന്‍സ്പയര്‍ഡാകും. കാരണം നാളെ ഒരു പുതുമുഖം എന്റെ അടുത്ത് വന്നാല്‍ നമ്മള്‍ക്കും അങ്ങനെ അവരോട് പെരുമാറാന്‍ കഴിയും. അത്രയും സ്‌നേഹം തന്നൊരാളാണ് ബേസിലേട്ടന്‍,’സന്ദീപ്  പ്രദീപ് പറയുന്നു.

Content Highlight:  Sandeep pradeep about  basil joseph

We use cookies to give you the best possible experience. Learn more